# ഇത് അമ്മ പൊരുതി നേടിയത്..!! വീട്ടിലെ അംഗങ്ങളെ കുറിച്ച് പൂര്‍ണിമയ്ക്ക് പറയാനുള്ളത്!!

- Link: https://ml.b4blaze.com/film-news/poornima-about-family
- Published: 2022-01-22T13:10:44+05:30
- Author: Rahul

മലയാളത്തിലെ ഒരു വലിയ താരകുടുംബം തന്നെയാണ് സുകുമാരന്റേത്. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു
എങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളെയും ഒരുപാട് കഴിവുകളുളള തന്റെ രണ്ട്് മക്കളെയും
മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. തങ്ങളുടെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍
ഇല്ലാതെ പോയത് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഒരു തീരാ നോവാണ്. അമ്മ മല്ലിക സുകുമാരന്‍
ആണ് ഇവരെ ജീവിതത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കാന്‍ ഒരുപാട് പ്രയത്‌നിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mallika-sukumaran-
family--300x225.jpeg?resize=1017%2C763&ssl=1)

കുടുംബത്തില്‍ വന്നുകേറിയ മരുമക്കളും സിനിമയോട് ആഗ്രഹം സിനിമയുടെ പലവിധ മേഖലകളിലും 
തിളങ്ങുന്നവരും തന്നെ. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും അവിടുത്തെ ഓരോ അംഗങ്ങളെ കുറിച്ചും
പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍
ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി അമ്മായി അമ്മയായ മല്ലിക സുകുമാരന്‍ തന്നെയെന്ന്
പറയുകയാണ് പൂര്‍ണിമ…ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ച ഒരാളാണ് ‘അമ്മ.
സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മ എന്നത് മാത്രമല്ല അമ്മക്ക്
സ്വന്തമായ ഒരു വ്യക്തിത്വവും തീരുമാനങ്ങളുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/mallikaaa-300x169.
jpg?resize=895%2C504&ssl=1)

ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ‘അമ്മ ഇവിടെ വരെ എത്തിയത്. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു
പോകാനും മാറ്റങ്ങളെ ഉള്‍കൊള്ളാനും അമ്മക്ക് കഴിയും. അമ്മയുടെ ആത്മവിശ്വാസവും എനര്‍ജിയുമാണ്
തന്നെ ഏറെ ആകര്‍ഷിച്ചത് പൂര്‍ണിമ പറഞ്ഞു. മക്കളുടെ ഇടയില്‍ ഒതുങ്ങിക്കൂടാന്‍ അമ്മയ്ക്ക്
താല്‍പര്യമുണ്ടായിരുന്നില്ല. ഏറ്റവും കംഫര്‍ട്ടബിളായ കാര്യം ഇതായിരുന്നിട്ടും അമ്മ 
ആ വഴിയല്ല തിരഞ്ഞെടുത്തത്. ആളുകളുടെ കമന്റുകളോ വിമര്‍ശനങ്ങളോ ഒന്നും അമ്മയെ ബാധിക്കാറില്ല.
മക്കള്‍ പറയുന്ന പോലെയല്ല താന്‍ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ്.

![mallika-sukumaran-facebook-](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/mallika-sukumaran-facebook--300x169.jpg?resize=836%2C471&ssl=1)

അമ്മയുടെ ആ ശക്തിയെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. വിവാഹം കഴിഞ്ഞു വന്നപ്പോള്‍
പൃഥിരാജിന് 17 വയസായിരുന്നു. ഒന്നിച്ചു കളിച്ചു നടന്നിട്ടുണ്ട്. അങ്ങനെ ഒരാള്‍ ജീവിതത്തില്‍
എത്രയും ഉയരങ്ങളില്‍ എത്തുമ്പോള്‍ അയാളുടെ ജയ പരാജയങ്ങള്‍ നമ്മുടേത് കൂടിയായി മാറും.
പൃഥ്വി എല്ലാം അര്‍ഹിക്കുന്നുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും പൃഥ്വി അനുഗ്രഹീതണ്.
സുപ്രീയയെ കുറിച്ച ഓര്‍ക്കുമ്പോള്‍ തന്നെ അഭിമാനമാണ്. എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
