# ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി പൂര്‍ണിമ! കണ്ണും മനസ്സും നിറഞ്ഞ് താരം

- Link: https://ml.b4blaze.com/film-news/poornima-birthday-surprise-to-indrajith
- Published: 2022-12-17T19:41:18+05:30
- Author: Anu

ഇന്ദ്രജിത്തിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്.
ഇസ്താംബുൡലാണ് താരങ്ങളുള്ളത്. ഇസ്താംബുളിലെ ഹോട്ടലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ്
പിറന്നാള്‍ കേക്കുമായി ഹോട്ടല്‍ ജീവനക്കാര്‍ ഇന്ദ്രജിത്തിനരികിലേക്ക് എത്തിയത്. ഭാര്യയുടെ
സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.
  പൂര്‍ണിമ തന്നെയാണ് ഈ സുന്ദര
നിമിഷങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭാര്യയുടെ സര്‍പ്രൈസ് സമ്മാനത്തില്‍
മനസ്സ് നിറഞ്ഞ ഇന്ദ്രജിത്താണ് വീഡിയോയില്‍.  സിനിമയിലെ തിരക്കുകളില്‍ നിന്നും മാറി 
ഇരുവരും വിദേശത്ത് അവധി ആഘോഷത്തിലാണ്. തുര്‍ക്കിയിലേക്കായിരുന്നു താരങ്ങളുടെ ആദ്യ യാത്ര.
അവിടെ നിന്നാണ് യാത്ര ഇപ്പോള്‍ ഇസ്താംബുള്ളില്‍ എത്തിയിരിക്കുകയാണ്.
