# ഈ ചോദ്യത്തിന് ഉത്തരം ഞാൻ അല്ല പറയേണ്ടത്! വിവാഹത്തിനായി പെൺകുട്ടികളെ വളർത്തേണ്ടതുണ്ടോ, പൂർണിമ ഇന്ദ്രജിത് 

- Link: https://ml.b4blaze.com/film-news/poornima-indrajith-about-should-girls-in-brought-up-marriage
- Published: 2024-04-27T10:41:26+05:30
- Author: Suji

പെൺകുട്ടികളെ സംബന്ധിച്ചുള്ള ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് നടി പൂർണിമ ഇന്ദ്രജിത്
നൽകുന്നത്, ഇപ്പോൾ നടിയുടെ ഈ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്. ഒരു ഓൺലൈൻ
ചാനലിലെ അവതാരക നടിയോട് ചോദിച്ചത് വിവാഹം എന്ന് പറയുന്നത് പെൺകുട്ടികളുടെ സ്വപ്നത്തിന്
ഒരു തടസ്സമാണോ, അതിനോടുള്ള അഭിപ്രായം എന്താണെന്നാണ്  ചോദ്യം, അങ്ങനൊരു തോന്നൽ ഉണ്ടോ
എന്ന് ചോദിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഞാൻ അല്ല ഒരു സമൂഹമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/poornima1.jpeg?resize
=640%2C640&ssl=1)

തീർച്ചയായും പെൺകുട്ടികൾക്ക് അങ്ങനൊരു രീതി ഉണ്ടായിട്ട് ആയിരിക്കും മിക്ക പെൺകുട്ടികളും
വിവാഹം വേണ്ട എന്ന രീതിയിൽ സംസാരിക്കുന്നത്, എന്റെ അമ്മ പറഞ്ഞിട്ടുണ്ട് വിവാഹത്തിന്
മുൻപേ തമ്മൽ കണ്ടു സംസാരിച്ചിട്ടില്ല എന്ന്, ഇന്നത്തെയും അന്നത്തെയും കാലങ്ങൾ തമ്മിൽ
നല്ല വത്യാസം ഉണ്ട്. ഇപ്പോൾ അമ്മയുടെ സാഹചര്യം പോലെയല്ല എന്റേത്, എന്റെ കൂട്ട് ആയിരിക്കില്ല
എന്റെ മക്കളുടേത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ingrajith1.jpeg?
resize=640%2C800&ssl=1)

എന്നാൽ വിവാഹത്തിന് വേണ്ടി പെൺകുട്ടികളെ വളർത്തേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അതിനു വേണ്ടിയല്ല,
അതിനോട് താൻ ഒരിക്കലും യോജിക്കുന്നില്ല. ഇപ്പോൾ ആദ്യം നമ്മൾ നമ്മളെ തന്നെ മനസിലാക്കണം,
നമ്മളുടെ ഇഷ്ട്ടങ്ങൾ, നമ്മൾ എന്ത് ചെയ്യ്താൽ നന്നാകും എന്നൊക്കെ, പിന്നെ സ്ത്രീകൾക്ക്
സാമ്പത്തിക ഭദ്രത വളരെ അത്യാവശ്യമാണ്,പൂർണിമ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/poornima2.jpeg?resize
=640%2C800&ssl=1)

 
