# 40 വര്‍ഷം പഴക്കമുള്ള സാരിയില്‍ തിളങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്!

- Link: https://ml.b4blaze.com/film-news/poornima-indrajith-latest-saree-photoshoot
- Published: 2022-10-08T12:09:45+05:30
- Author: Sreekumar

ഒരുപാട് പേര്‍ക്ക് പ്രിയങ്കരിയായ നടിയും ബിസിനസ് സംരംഭകയുമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്..
ജീവിതത്തോട് നടി നിലനിര്‍ത്തുന്ന കാഴ്ച്ചപ്പാടാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍
പ്രിയങ്കരിയാക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്
ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍
പങ്കുവെച്ചുകൊണ്ട് മനോഹരമായ ഒരു സാരിയുടെ വിശേഷങ്ങളാണ് താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.
40 വര്‍ഷം പഴക്കമുള്ള സാരിയാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/poornima-1.jpg?resize
=646%2C534&ssl=1)

മഹാനവമി പൂജയ്ക്ക് വേണ്ടിയായിരുന്നു താരം ഈ സാരി അണിഞ്ഞത്. 40 വര്‍ഷം പഴക്കമുള്ള വിന്റേജ്
സാരി അപ്‌സൈക്കിള്‍ ചെയ്ത് അത് അണിഞ്ഞ് ആരാധകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന്റെ 
ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വളരെ ആകര്‍ഷകമായ സാരി കടും തവിട്ട് നിറത്തിലുള്ളതാണ്.
40 വര്‍ഷം പഴക്കമുള്ള വിന്റേജ് കൈകൊണ്ട് നെയ്ത ബനാറസി സില്‍വര്‍ ബോര്‍ഡര്‍ സാരി എന്റെ
കയ്യിലേക്ക് ലഭിച്ചു. സ്ലീവില്‍ ഓര്‍ഗന്‍സ ബേസ് സാരിയുടെ യഥാര്‍ത്ഥ ബോര്‍ഡറിന്റെ അപ്‌സൈക്കിള്‍
ചെയ്ത പതിപ്പാണ് പദ്മാവതി കി സാരി.. എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/poornima-12.jpg?
resize=555%2C532&ssl=1)

ഇതിന് മുന്‍പ് പഴക്കമുള്ള മറ്റൊരു ബനാറസി സാരിവെച്ച് നടി മഞ്ജു വാര്യര്‍ക്ക് പൂര്‍ണിമ
ഒരു വസ്ത്രം ഡിസൈന്‍ ചെയ്ത് നല്‍കിയിരുന്നു.. മഞ്ജുവിന് അതുവെച്ചൊരു സല്‍വാര്‍ ആണ് 
പൂര്‍ണിമ ഡിസൈന്‍ ചെയ്ത് നല്‍കിയിരുന്നത്. അന്ന് മഞ്ജുവിനെ കൂടുതല്‍ സുന്ദരിയാക്കിയ
സല്‍വാര്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മോഡലിംഗ് രംഗത്ത് തിളങ്ങുന്ന പൂര്‍ണിമ 
തന്റെ ബിസിനസിന്റെ ഭാഗമായി കണ്ടെത്തുന്ന പുത്തന്‍ ഐഡിയകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രാണ
എന്നാണ് താരത്തിന്റെ ഉടമസ്ഥതയിലുള്ള ബൊട്ടിക്കിന്റെ പേര്.

>  
> View this post on Instagram
>  
> [A post shared by Ƥσσяиιмα Indrajith (@poornimaindrajith)](https://www.instagram.com/p/CjaYBOxBWwG/?utm_source=ig_embed&utm_campaign=loading)
