# പുതുവത്സര ചിത്രവുമായി പൂര്‍ണിമ ഇന്ദ്രജിത്ത്!!! കണ്ണെടുക്കാതെ ആരാധകരും

- Link: https://ml.b4blaze.com/film-news/poornima-indrajith-new-year-pic-viral
- Published: 2024-01-01T17:09:47+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നായികയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും
ആരാധകരേറെയുണ്ട് താരത്തിന്. താരപത്‌നിയായും ജഡ്ജസ്സായുമെല്ലാം മിനിസ്‌ക്രീനില്‍ സജീവമാണ്
താരം. ഇപ്പോഴിതാ പുതുവര്‍ഷാശംസയോടൊപ്പ് താരം പങ്കുവച്ച പതിയ ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.

പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കില്‍ എത്തിയിരിക്കുകയാണ് പൂര്‍ണിമ. പുതുവര്‍ഷ
ചിത്രത്തില്‍ സാരിയിലാണ് താരം എത്തിയിരിക്കുന്നത്. ഏവര്‍ക്കും താരം പുതുവത്സരാശംസകള്‍
നേര്‍ന്നിരിക്കുകയാണ്.
  45 വയസായെങ്കിലും ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്ത 
ലുക്കാണ് പൂര്‍ണിമയ്ക്ക്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെ ജനിച്ചത്. പ്രായം റിവേഴ്സ്
ഗിയറില്‍ ആണല്ലോ എന്നാണ് ആരാധകരുടെ കമന്റുകളേറെയും. ⌊Poornima INdrajith (2)⌉ രഘുനാഥ്
പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ്
പൂര്‍ണിമ സിനിമാ ലോകത്തേക്ക് എത്തിയത്. അവതാരക, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സംരഭക
എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ താരമാണ് പൂര്‍ണിമ. ‘പ്രാണ’ എന്ന ബൂട്ടിക്കും പ്രശസ്തമാണ്.
സ്വന്തം ഡിസൈന്‍ ഡ്രസ്സുകളില്‍ താരം തിളങ്ങാളുണ്ട്. ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ അഭിനയത്തിലേക്ക്
തിരികെയെത്തിയിരിക്കുകയാണ്. ‘തുറമുഖ’മാണ് താരത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം.
