# വളർത്ത് നായക്ക്  ഇതുവരെ കേൾക്കാത്ത പേര് നൽകി പൂർണിമ ഇദ്രജിത്ത് താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു.

- Link: https://ml.b4blaze.com/film-news/poornima-indrajith-pets
- Published: 2021-09-13T11:53:17+05:30
- Author: Rahul

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ,
അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള
ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത് സ്ഥിരമാണ്. ഒരിക്കൽ മല്ലിക 
സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട് പൂർണ്ണിമ വന്നതിന് ശേഷം ഇന്ദ്രന്റെ മടി മാറ്റാൻ കഴിഞ്ഞു
എന്ന്. എന്നാൽ ഇന്ദ്രജിത്തിന് പൂർണ്ണിമയെ പേടി ഇല്ല. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും
പൂർണ്ണ സ്വാതന്ത്രം കൊടുക്കുന്ന അമ്മയാണ് പൂർണ്ണിമ. അത് കൊണ്ട് തന്നെ അവർക്കും താരത്തെ
പേടി ഇല്ല. എന്നാൽ ഇപ്പോൾ വീട്ടിൽ തന്നെ കൂടുതൽ പേടി ഉള്ള ആളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്
പൂർണിമ ഇപ്പോൾ. തന്റെ വളർത്തു നായ ആണ് വീട്ടിൽ തന്നെ പേടി ഉള്ള ഒരേ ഒരാൾ എന്നാണ് പൂർണിമ
പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Poornima-Indrajith-
pets.jpeg?resize=1440%2C1440&ssl=1)

താരം ഇപ്പോൾ തന്റെ വളർത്തുനായയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ്. താൻ ഇവയ്ക്ക് 
ഇട്ട വ്യത്യസ്ത പേരുകൾ വെളുപ്പെടുത്തിക്കൊണ്ടാണ് താരം വന്നിരിക്കുന്നത്. താരം ഇപ്പോൾ
അഞ്ച് വളർത്തുനായയെയാണ് വളർത്തുന്നത്. ഇവയെല്ലാം ഒരേ വിഭാഗത്തിൽ പെട്ട നായകൾ തന്നെയാണ്.
Mamma Booboo, Nala girl , Dadda Buddy , Uncle Loki and Rio boy എന്നിങ്ങനെയാണ് താരം
തന്റെ പ്രിയപ്പെട്ട നായകൾക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ
മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പോസ്റ്റുകൾക്ക് നിരവധി കമെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
