# കൂള്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്..! താരം ഇതെവിടെയാണെന്നോ..?

- Link: https://ml.b4blaze.com/film-news/poornima-new-cool-and-stylish-look
- Published: 2022-05-11T09:42:25+05:30
- Author: Rahul

മോഡലിംഗിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജനപ്രിയ സീരിയലുകളിലൂടൈ
തിളങ്ങിയ താരം പിന്നീടാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1986ല്‍ പുറത്തിറങ്ങിയ ഒന്ന്
മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പൂര്‍ണിമയുടെ സിനിമയിലെ
അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് ഒരുപിടി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍
താരം കൈകാര്യം ചെയ്തു. അതേസമയം, ഇതരഭാഷാ ചിത്രങ്ങളിലും നടി തിളങ്ങിയിരുന്നു. ഹിന്ദി,
ഇംഗ്ലീഷ് ഭാഷകളില്‍ പുറത്ത് വന്ന കോബാള്‍ട്ട് ബ്ലൂ ആയിരുന്നു പൂര്‍ണിമയുടേതായി പുറത്തിറങ്ങിയ
ഏറ്റവും ഒടുവിലത്തെ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/poornima-1-240x300.
jpg?resize=1149%2C1436&ssl=1)

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക്
ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. ഈ സിനിമയും താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ അഭിനയ രംഗത്തോടൊപ്പം തന്നെ പൂര്‍ണിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തന്റെ
വസ്ത്ര വ്യാപാര മേഖലയില്‍ കൂടിയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/poornima-3-240x300.
jpg?resize=1152%2C1440&ssl=1)

പൂര്‍ണിമയുടെ ഫാഷന്‍ ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചാ വിഷയം ആയി 
മാറാറുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് താരത്തിന്റെ ജീവിത പങ്കാളി രണ്ട് പെണ്‍മക്കള്‍
കൂടിയുള്ള താരത്തെ സന്ദൂര്‍ മമ്മി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ പുതിയ കൂള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ 
ഉള്ള ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/poornima-676-240x300.
jpg?resize=1152%2C1440&ssl=1)

ഫാഷന്‍ ട്രെന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പുതിയ
ഫോട്ടോകളും വസ്ത്രങ്ങളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ആന്‍ഡമാന്‍
നിക്കോബാറില്‍ നിന്നുള്ള തന്റെ സ്‌റ്റൈലിഷ് കോസ്റ്റിയൂമിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
