# അമ്മേടെ ജീന്‍സും അച്ഛന്റെ ഷര്‍ട്ടും..! പൂര്‍ണിമയുടെ ആ ഐഡിയ കൊള്ളാമെന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/poornima-new-stylish-look-photos
- Published: 2022-09-16T13:28:54+05:30
- Author: B4blaze News Desk

ഫാഷന്‍ ലോകത്ത് പുതിയ കരവിരുതുകള്‍ ഒരുക്കി തന്റെ ആരാധകരെ എപ്പോഴും ഞെട്ടിക്കുന്ന താരമാണ്
പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ നടിയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. ഇത്തവണയും
കിടിലന്‍ ഔട്ട് ഫിറ്റില്‍ വളരെ സ്റ്റൈലിഷ് ലുക്കിലാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്.
ഈ കിടിലന്‍ ഔട്ട്ഫിറ്റിന്റെ രഹസ്യം എന്താണെന്ന് ക്യാപ്ഷനിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്
പൂര്‍ണിമ..അമ്മയുടെ ജീന്‍സും.. അച്ഛന്റെ പാന്റും എന്നാണ് താരം ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/poornima1.jpg?resize
=601%2C614&ssl=1)

ചിത്രത്തില്‍ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ പൂര്‍ണിമ ടാഗും ചെയ്തിട്ടുണ്ട്.. എന്തായാലും
സംഭവം കിടുക്കി എന്നും പൂര്‍ണിമയുടെ ഐഡിയ കൊള്ളാം എന്നുമാണ് ആരാധകര്‍ പറയുന്നത്. നിങ്ങള്‍
വീട്ടില്‍ ഇങ്ങനെ വസ്ത്രം പരസ്പരം കൈമാറി ധരിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം ഉണ്ടെന്നാണ്
താരത്തിന്റെ ഫോട്ടോയ്ക്ക് ഒരു സുഹൃത്ത് കമന്റ് ചെയ്തത്. ഉടനെ.. നിന്റെ ആ ഭംഗിയുള്ള 
ഷര്‍ട്ട് എനിക്ക് ധരിക്കാന്‍ തരാമെന്ന് പറഞ്ഞിട്ട് എവിടെയെന്നും പൂര്‍ണിമ ചോദിക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/poornima-12.jpg?
resize=594%2C611&ssl=1)

സോഷ്യല്‍ മീഡിയ ഇടങ്ങളിലെ മിന്നും താരമാണ് പൂര്‍ണിമ.. പ്രാണ എന്ന തന്റെ ഫാഷന്‍ ബൊട്ടീക്കിന്റെ
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന താരം, ഫാഷന്‍ ലോകത്ത് തന്റേതായ മേഖലയില്‍ 
തിളങ്ങി കഴിഞ്ഞു. പൂര്‍ണിമയുടെ നേതൃത്വത്തില്‍ പ്രാണയില്‍ നിന്ന് പുറത്തിറക്കിയ ഓണം
സ്‌പെഷ്യല്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ftr57.jpg?resize
=1154%2C462&ssl=1)

നെല്ല് കല്യാണി സാരി ഏറെ ശ്രദ്ധ നേടിയിരുന്നു.. പൂര്‍ണിമയുടെ പുതിയ കണ്‍സെപ്റ്റ് മലയാളത്തിലെ
ഒരുവിധപ്പെട്ട നടിമാരെയെല്ലാം സാരിയില്‍ സുന്ദരികളാക്കിയിരുന്നു.
