# അതിൽ ഞാൻ വല്ലാത്ത അസ്വസ്ഥ ആയിരുന്നു , അതുകൊണ്ട് ഞാൻ പൂർണമായും ഒഴിവാക്കി !! ആ തീരുമാനം എനിക്ക് നല്ലത് മാത്രമാണ്  തന്നത് …!! പൂർണിമ

- Link: https://ml.b4blaze.com/film-news/poornima-reveals-about-her-hair
- Published: 2020-04-21T10:27:47+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ
ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ
പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് സോഷ്യല്‍
മീഡിയയില്‍ വൈറലാകുകയാണ്. തന്റെ മുടിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ഇന്‍സ്ടാഗാമിലുടെയാണ്
താരം തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്.

⌊poornima⌉⌊poornima⌉

**പൂര്‍ണിമയുടെ കുറിപ്പ്;-**

എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ! അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. മതി, ഒരു
ദിവസം ഞാന്‍ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റന്‍ ചെയ്യുകയും
ചെയ്തു.

അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാല്‍ എത്ര
നിവര്‍ന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയില്‍ ഞാന്‍
വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാന്‍സി ബ്യൂട്ടി
പാര്‍ലര്‍ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം
മാറ്റി മറിച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍. ജീവിതത്തെയും എന്നെയും പൂര്‍ണതയുളള
അപൂര്‍ണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കി.

![poornima](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/poornima.
jpg?resize=960%2C597&ssl=1)

എന്റെ മുടി അര്‍ഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ്
മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.എന്തായിരുന്നു 
ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും.
