# പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്!!! പൊറുഞ്ചുവായി നാഗാര്‍ജുന

- Link: https://ml.b4blaze.com/film-news/porinju-mariyam-jose-into-telungu
- Published: 2023-03-10T11:39:13+05:30
- Author: Anu

നൈല ഉഷ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ ഒരുങ്ങുന്നു.
ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം സൂപ്പര്‍
ഹിറ്റ് ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.

നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു.

ചെറിയ വ്യത്യാസങ്ങള്‍ മാത്രം വരുത്തിയാകും ചിത്രം തെലുങ്കില്‍ ഒരുങ്ങുന്നത്. തെലുങ്ക്
പ്രേക്ഷകരുടെ താത്പര്യമനുസരിച്ചായിരിക്കും തീരുമാനം. ജോജു അവതരിപ്പിച്ച കാട്ടാളന്‍ 
പൊറുഞ്ചുവായി നാഗാര്‍ജുനയാവും എത്തുക.

തെലുങ്കിലെ പ്രശസ്ത സംവിധായകനായ പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസന്ന
കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്.
  മലയാളത്തില്‍ ചിത്രത്തിന്റെ
കഥയും തിരക്കഥയും ഒരുക്കിയത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്
കാമറ. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയുമാണ്.

> ???? *ANNOUNCEMENT* ????[@AAArtsOfficial](https://twitter.com/AAArtsOfficial?ref_src=twsrc%5Etfw)
> [@AbhishekOfficl](https://twitter.com/AbhishekOfficl?ref_src=twsrc%5Etfw) [pic.twitter.com/8d6nwqLhUf](https://t.co/8d6nwqLhUf)
> — Abhishek Agarwal Arts (@AAArtsOfficial) [March 8, 2023](https://twitter.com/AAArtsOfficial/status/1633476872137760770?ref_src=twsrc%5Etfw)
