# ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ട് മാസങ്ങൾ മാത്രം; 24കാരിയായ പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

- Link: https://ml.b4blaze.com/film-news/porn-star-thaina-fields-dies-mysteriously
- Published: 2024-01-13T13:04:56+05:30
- Author: Ajay

പോൺ ചിത്രങ്ങളിലെ നായികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24കാരിയായ പെറുവിയൻ താരം
തൈന ഫീൽഡ്‌സാണ് മരണപ്പെട്ടത്. പോൺ ചിത്ര മേഖലയിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായി
തൈന ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദം ഉയർന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച
നിലയിൽ കണ്ടെത്തിയത്. മരണത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നാണ് തൈനയുടെ
അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അലജന്ദ്ര അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/2024_1largeimg_413874677.
jpeg?resize=683%2C738&ssl=1)

വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. തൈന ഇനി കൂടെയില്ലെന്ന യാഥാർഥ്യം അം​ഗീകരിക്കാനുന്നില്ല.
നിങ്ങളെ ഒരിക്കൽ കൂടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തൈനയുമായി സഹകരിച്ചിരുന്ന നിർമ്മാണ
കമ്പനികളിലൊന്നായ മിൽക്കി പെറുവും അനുശോചനം പങ്കുവെച്ചിട്ടുണ്ട്. പോൺ ചലച്ചിത്ര രം​
ഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചാണ് തൈന ഫീൽഡ്സ് എട്ട് മാസം മുമ്പ് പരസ്യമായി
വെളിപ്പെടുത്തിയത്. ജോലിക്കെടുത്താൽ തന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ്
ആദ്യം പലരും കരുതിയിരുന്നത്. സംഭവത്തിന് ശേഷം ഞാൻ വീട്ടിൽ വന്ന് കുളിച്ചു. ഒരുപാട് 
കരഞ്ഞു. പിന്നീടും അതുതന്നെ പലതവണ സംഭവിച്ചുവെന്നും തൈന പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ 
ഉന്നയിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
