# രാക്ഷസനെയും മലർത്തിയടിച്ച് ; മുടക്കിയതിന്റെ 13 ഇരട്ടി വാരി പോർതൊഴിലിന്റെ ചരിത്രക്കുതിപ്പ്

- Link: https://ml.b4blaze.com/film-news/porthozhil-movie-breaks-the-record
- Published: 2023-07-07T16:13:04+05:30
- Author: Shilpa

വേറിട്ട വഴികളിലൂടെയുള്ള ഒരു ഇന്വെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായിരുന്നു പോർതൊഴിൽ. തമിഴ്
സിനിമ മേഖലയിൽ നിന്നും പിറന്ന എക്കാലത്തേക്കും ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായ‘
രാക്ഷസന്റെ’ വരെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇപ്പോൾ പോർതൊഴിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-160856-300x176.png?resize=726%2C426&ssl=1)

ഇതുവരെയും ബോക്സ്ഓഫീസിൽ നിന്നും ചിത്രം സ്വന്തമാക്കിയത് മുടക്കിയതിലും 13 ഇരട്ടി ലാഭമാണ്.
കേരളത്തിൽ നിന്നും മാത്രം 6.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചരിത്രക്കുതിപ്പിലാണ്
ഇപ്പോൾ ചിത്രം. വിഘ്നേഷ് രാജ് ആണ് ചിത്രം ഒരുക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-161047-227x300.png?resize=820%2C1084&ssl=1)

സംവിധായകനും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അശോക് സെല്‍വന്‍,
ശരത് കുമാർ, നിഖില വിമൽ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. എല്ലാ കഥാപാത്രങ്ങളും
തങ്ങളുടെ മികച്ച പെർഫോമൻസ് തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഈ വിജയം
ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-160948-300x144.png?resize=783%2C376&ssl=1)
