# മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് മഞ്ജു പിള്ളയുടെ കാര്യത്തിൽ സത്യമാണ്

- Link: https://ml.b4blaze.com/film-news/post-about-manju-pillai
- Published: 2021-08-22T07:47:59+05:30
- Author: Sreekumar

കഴിഞ്ഞ ദിവസം ആണ് ഹോം എന്ന മലയാള ചിത്രം പ്രദർശനത്തിന് എത്തിയത്. നിരവധി പേരാണ് ചിത്രം
കണ്ടു കഴിഞ്ഞു നല്ല അഭിപ്രായങ്ങളുടെ മുന്നോട്ട് വന്നത്. സിനിമ നിരൂപകർ പോലും ഒന്നടങ്കം
കൈ അടിച്ചാണ് ചിത്രം കണ്ടു തീർത്തത്. മലയാള സിനിമയിൽ ഇന്നസെന്റ് എന്ന നടന് ഇത് വരെ 
കിട്ടാത്ത തരത്തിൽ ഉള്ള വേഷം ആണ് ചിത്രത്തിൽ ലഭിച്ചത്. ഇന്നസെന്റിന്റെ അസാധാരണമായ അഭിനയം
കണ്ടു കയ്യടിച്ചത് പോലെയാണ് ചിത്രത്തിലെ മഞ്ജു പിള്ളയുടെ കഥാപാത്രവും. നിരവധി പേരാണ്
മഞ്ജു പിള്ളയുടെ കഥാപാത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ സിനിമ
ആസ്വാദയകാരുടെ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ മഞ്ജു പിള്ളയെ കുറിച്ച് വന്ന ഒരു  കുറിപ്പാണു
ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,

![Manju Pillai New Photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
10/Manju-Pillai-New-Photos.jpg?resize=600%2C597&ssl=1)

Manju Pillai New Photos

“കുട്ടിക്കാലത്ത് കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചില കുടുംബ ചിത്രങ്ങൾ’ എന്ന പരിപാടിയിൽ
ആയിരുന്നു മഞ്ജു പിള്ളയെ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോഴത്തെ ഉപ്പും മുളകും പ്രോഗ്രാമിന്റെ
ഒക്കെ മാതൃകയിൽ ഒരു ജനപ്രിയ പരിപാടി തന്നെ ആയിരുന്നു ചില കുടുംബ ചിത്രങ്ങൾ.മഞ്ജുവിന്റെ
കൂടെ അഭിനയിച്ചത് ജഗദീഷ് ആയിരുന്നു.. സിനിമയിൽ Mr. ബട്ട്ലറിലും ഇരട്ടക്കുട്ടികളുടെ 
അച്ഛനിലും രാവണ പ്രഭുവിലും മഴയെത്തും മുൻപേയിലുമൊക്കെ മഞ്ജുവിനെ ശ്രദ്ധിച്ചെങ്കിലും
അവരുടെ കഴിവിനൊത്ത വേഷങ്ങളിൽ കണ്ടതേയില്ല.(നാല് പെണ്ണുങ്ങളിലെ വേഷം ഒഴിച്ച് നിർത്തിയാൽ)”.

![Manju Pillai new makover](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/10/Manju-Pillai-new-makover.jpg?resize=960%2C540&ssl=1)

Manju Pillai new makover

കോമഡി രംഗങ്ങളിൽ തന്റെതായ ഒരു ശൈലിയുള്ള നടിയാണ് മഞ്ജു.. കുട്ടിക്കാലത്ത് ചില കുടുംബ
ചിത്രങ്ങളിലും ഇന്ദുമുഖി ചന്ദ്രമതിയിലും ഒക്കെ ചിരിപ്പിച്ച അതെ പോലെ തന്നെ ഇപ്പോൾ തട്ടീം
മുട്ടീം എന്ന പരിപാടിയിലും പ്രേക്ഷകന്റെ ചിരി കവരുവാൻ അവർക്ക് കഴിയുന്നുണ്ട്…’ചില കുടുംബ
ചിത്രങ്ങ’ളെ കുറിച്ചു സൂചിപ്പിച്ചതു മറ്റൊന്നിനുമല്ല. ഒരു ഹാസ്യ നടി എന്നതിനേക്കാൾ 
ഒരുപാട് കഴിവുകൾ ഉള്ള അഭിനേത്രി ആണ് അവരെന്ന് ആ പരിപാടി കണ്ടിരുന്നവർക്ക് അറിയുമായിരിക്കും.
മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ
പ്രയോഗമാണ്. എങ്കിലും സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ള താരങ്ങളെ നല്ല വേഷങ്ങളിൽ,മറ്റാരെയും
ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ തോന്നാത്തത്ര മനോഹരമായി കാണുന്ന സന്തോഷം കൂടിയാണ് ഹോം എന്ന
സിനിമ നൽകുന്നത്.

![Manju Pillai image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/
Manju-Pillai-image.jpg?resize=477%2C582&ssl=1)

Manju Pillai image

മലയാളത്തിൽ വളരെകാലത്തിനു ശേഷം മനസ്സു നിറയ്ക്കുന്ന ഒരു ഫീൽഗുഡ് സിനിമ വരുമ്പോൾ അതിൽ
പ്രിയപ്പെട്ട ഇന്ദ്രൻസിനോടൊപ്പം മഞ്ജു പിള്ളയും ഹൃദയത്തിൽ ഇടം പിടിക്കുമ്പോൾ…ആഹാ…. 
ഹാപ്പിനെസ്സ് പ്രൊജക്ടിൽ ധന്യ വർമ്മ ചോദിക്കുന്നത് പോലെ വാട്ട്‌ ഈസ്‌ യുവർ ഹാപ്പിനെസ്സ്
എന്ന് ചോദിച്ചാൽ അത് മനോഹരമായൊരു സിനിമ കാണുന്നതാണ് എന്നല്ലാതെ മറ്റെന്തു പറയാൻ.” എന്നുമാണ്
കുറിപ്പിൽ പറയുന്നത്.
