# ‘പവര്‍സ്റ്റാര്‍’ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്ത് വിട്ട് ഒമര്‍ലുലു.. ത്രില്ലടിച്ച് ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/power-star-movie-new-updation
- Published: 2022-05-25T14:53:40+05:30
- Author: Rahul

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണി വീണ്ടും മലയാള സിനിമയിലേക്ക്
തിരിച്ചെത്തുന്നതിന്റെ ആവേശത്തിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. ഒരുകാലത്ത് യുവജനതയുടെ
ആവേശമായിരുന്നു പവര്‍സ്റ്റാര്‍ തിരിച്ചു വരുന്നു എന്ന് കേട്ടപ്പോഴെ ആരാധകര്‍ ത്രില്ലടിച്ച്
ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ചൂടന്‍ റിപ്പോര്‍ട്ടുകളാണ്
പുറത്ത് വരുന്നത്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ്
ബാബു ആന്റണി തിരിച്ചെത്തുന്നത്.

 

![omar-lulu-power-star-casting-call](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/omar-lulu-power-star-casting-call.jpg?resize=1200%2C628&ssl=1)

സിനിമയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ സംവിധായകന്‍ ഒമര്‍ലുലു തന്‌റെ
ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഈ വിവരം കൂടി അറിഞ്ഞതോടെ ആരാധകര്‍ 
ഇരട്ടി ആവേശത്തിലാണ്. സംവിധായകന്‍ പുറത്ത് വിട്ട വിവരം എന്താണെന്ന് അല്ലേ..? സിനിമയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രെയിലര്‍ എന്നിവ എന്ന് പുറത്ത് വിടുമെന്നാണ് അദ്ദേഹം 
ഇപ്പോള്‍ അറിയിച്ചിരിക്കുന്ത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/POWERSTAR.jpg?resize
=795%2C540&ssl=1)

പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ജൂണ്‍ ഒന്നാം തീയതിയും സിനിമയുടെ
ട്രെയിലര്‍ ജൂലൈ എട്ടാം തീയതിയും പുറത്ത് വിടുമെന്നാണ് സംവിധായകന്‍ ഒമര്‍ലുലു അറിയിച്ചിരിക്കുന്നത്.
അതേസമയം, താനിത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു സിനിമയായിരിക്കും
പവര്‍സ്റ്റാര്‍ എന്ന് ഒമര്‍ലുലു നേരത്തെ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/powerstar-1.jpg?
resize=708%2C550&ssl=1)

ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയായിരിക്കും എന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്.
സിനിമയെ കുറിച്ച് പുറത്ത് വിടുന്ന ഓരോ വാര്‍ത്തകളും ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയപ്പെട്ട നടന്‍ ബാബു ആന്റണിയെ ബിഗ് സ്‌ക്രീനില്‍
കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
