# ‘ബാഹുബലി’ ജീവിതത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രഭാസ്..!!

- Link: https://ml.b4blaze.com/film-news/prabhas-about-bahubali-film
- Published: 2022-03-10T08:02:54+05:30
- Author: Rahul

ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു തരംഗം തന്നെ സൃഷ്ടിച്ച സിനിമയായിരുന്നു രാജമൗലിയുടെ
ബാഹുബലി എന്ന ചിത്രം. ഈ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി നടന്‍ പ്രഭാസ്
മാറിയിരുന്നു. എന്നാല്‍ ബാഹുബലി എന്ന ചിത്രം തനിക്ക് ഒരുപാട് പ്രശംസകള്‍ നേടിത്തന്നു
എങ്കിലും ആ സിനിമ ജീവിതത്തില്‍ ഒരുപാട് സമ്മര്‍ദ്ദം ഇപ്പോഴും തനിക്ക് തീര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ്
പ്രഭാസ് തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/prabhass-300x169.
jpg?resize=1008%2C568&ssl=1)

താരത്തിന്റെ ഈ തുറന്ന് പറച്ചില്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധക സമൂഹം. സിനിമ തന്റെ
ജീവിതത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങള കുറിച്ച് അദ്ദേഹത്തിന്‌റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…”
തീര്‍ച്ചയായും ബാഹുബലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ താരങ്ങള്‍ എപ്പോഴും 500
കോടി ഉണ്ടാക്കണമെന്നില്ല.”ബാഹുബലിയിലൂടെ എനിക്ക് വലിയൊരു ഭാഗ്യം ലഭിച്ചു, അത് എന്റെ
ആരാധകര്‍ക്കായി വീണ്ടും വീണ്ടും പെര്‍ഫോം ചെയ്യാനും വാണിജ്യ സിനിമകള്‍ ചെയ്യാനുമുള്ള
ഉത്തരവാദിത്വം എന്നിലുണ്ടാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/prabhas-300x157.
jpg?resize=1038%2C543&ssl=1)

ആക്ഷന്‍ സിനിമകള്‍ ചെയ്യല്‍ എന്നെ സംബന്ധിച്ച് താരതമ്യേന എളുപ്പമാണ്, എന്നാല്‍ വ്യത്യസ്ത
ജോണറുകള്‍ പരീക്ഷിക്കാനാണ് ഞാനാഗ്രഹിക്കുന്നത്, ബാഹുബലി എനിക്ക് ഒരുപാട് നേട്ടങ്ങള്‍
തന്നു, എന്റെ ജീവിതകാലം മുഴുവന്‍ ബാഹുബലിയെന്ന് വിളിക്കപ്പെടുന്നതിലും എനിക്ക് പ്രശ്നമില്ല.
എന്നാല്‍ അതിനു ശേഷമുള്ള പ്രതീക്ഷകള്‍… എപ്പോഴും അവിടെയെത്താന്‍ ബുദ്ധിമുട്ടാണെന്നതാണ്
സത്യം. പെട്ടെന്നൊരുനാള്‍ ഒരു സംസ്ഥാനത്ത് നിന്നുള്ള സിനിമ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു,
ഏറെ പ്രതികരണം ലഭിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/10/prabhas-1-1-300x167.
jpg?resize=1093%2C608&ssl=1)

അതിനാല്‍ ആ സ്‌ട്രെസ് പോയിന്റ് തീര്‍ച്ചയായുമുണ്ടാകും. ബാഹുബലി വളരെ വലുതായിരുന്നു,
ഒന്നാം ഭാഗവും പിന്നെ രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴും ചിത്രം ടിവിയില്‍ വരുമ്പോള്‍ 
ആളുകള്‍ എന്നെ വിളിക്കുന്നു. ബാഹുബലി എന്നോടൊപ്പം എന്നും ചേര്‍ന്നിരിക്കും. എന്നാല്‍
എന്റെയെല്ലാ സിനിമകളും വ്യത്യസ്തമാണെന്നും, എല്ലാം ബാഹുബലിയെപ്പോലെ ആകാന്‍ പോകുന്നില്ലെന്നും
കൂടി മനസ്സിലാക്കേണ്ടതുണ്ട്.”

 
