# പ്രഭാസിന് വീണ്ടും ശസ്ത്രക്രിയ!!

- Link: https://ml.b4blaze.com/film-news/prabhas-again-undergos-surgery
- Published: 2024-01-20T18:55:50+05:30
- Author: Anu

തെന്നിന്ത്യയുടെ പ്രിയ താരം പ്രഭാസിന് വീണ്ടും ശസ്ത്രക്രിയ. ഏതാനും നാളുകളായി കാല്‍മുട്ട്
വേദനയെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. അടുത്തിടെ സര്‍ജറിയും നടത്തിയിരുന്നു.
എന്നാല്‍ വേദനയ്ക്ക് ശമനമില്ലാത്തതിനാല്‍ താരം വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. 
ശസ്ത്രക്രിയയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താരം എത്രയും പെട്ടെന്ന്
സുഖം പ്രാപിക്കട്ടെയെന്ന് ആരാധകലോകവും ആശംസിക്കുന്നുണ്ട്.
  പ്രശാന്ത് നീല്‍ ചിത്രം
സലാറാണ് പ്രഭാസിന്റേതായി ഏറ്റവുമൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. ചിത്രത്തില്‍ 
പൃഥ്വിരാജും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ
ചിത്രം നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം തുടരുകയാണ്.  ‘രാജസാബ്’, ‘കല്‍ക്കി 2898 എഡി’ 
എന്നിവ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. കോമഡി ഹൊറര്‍ ചിത്രമാണ് ‘രാജസാബ്’. മാരുതിയാണ്
ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനനും നീതി അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.‘
കല്‍ക്കി 2898 എഡി’യില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ എന്നിവരും 
പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂപ്പര്‍ഹിറ്റുകളായ കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍
ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് ചിത്രം
നിര്‍മിക്കുന്നത്.
