# ട്രെയ്‍ലര്‍ പോലും വന്നില്ല… എന്നിട്ടും! ഏഴ് കടലുകൾക്കപ്പുറം ഇന്ത്യൻ സിനിമയ്ക്ക് വൻ നേട്ടം, ഞെട്ടിച്ച് അഡ്വാൻസ് ബുക്കിംഗ്

- Link: https://ml.b4blaze.com/film-news/prabhas-kalki-2898-ad-mints-nearly-rs-4-crore-across-north-america
- Published: 2024-06-09T13:29:15+05:30
- Author: Ajay

ബാഹുബലിക്ക് ശേഷം ലോകം മുഴുവൻ തെലുങ്ക് സിനിമയ്ക്ക് ആരാധകരുണ്ട്. കല്‍കി 2898 എഡി എന്ന
പ്രഭാസ് ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. നാഗ് അശ്വിന്‍ രചനയും സംവിധാനവും
നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍,
ദിഷ പഠാനി തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.

![Prabhas’ Kalki 2898 AD means nearly Rs 4 crore across North America](https://i0.
wp.com/ml.b4blaze.com/wp-content/uploads/2024/05/kalki.jpg?resize=1200%2C628&ssl
=1)

റിലീസിന് രണ്ടാഴ്ചയിലധികം ശേഷിക്കെ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ റിപ്പോര്‍ട്ട് 
ആണ് ചര്‍ച്ചയാകുന്നത്.
 ജൂണ്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്. ബിഗ് ബജറ്റ് ഇന്ത്യന്‍
ചിത്രങ്ങള്‍ക്ക് റിലീസിന് തലേദിവസം അമേരിക്കയില്‍ പ്രീമിയര്‍ ഷോ നടക്കാറുണ്ട്.

പെയ്ഡ് പ്രീമിയര്‍ ആയി നടക്കുന്ന ഈ പ്രീമിയറിന് ടിക്കറ്റ് നിരക്ക് സാധാരണ ഷോകളേക്കാള്‍
കൂടുതലായിരിക്കും. പ്രീമിയറിന് 17 ദിവസം ശേഷിക്കെ ചിത്രം അമേരിക്കയില്‍ നേടിയ അഡ്വാന്‍സ്
ബുക്കിംഗ് കണക്കുകളാണ് ഞെട്ടിക്കുന്നത്. 2.5 കോടി രൂപയാണ് യുഎസ് പ്രീമിയറിനായുള്ള ബുക്കിംഗിലൂടെ
ചിത്രം നേടിയിട്ടുള്ളത്. ട്രെയ്‍ലറോ പാട്ടോ ഒന്നും എത്തിയിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ
അഡ്വാന്‍സ് ബുക്കിംഗ് ആണെന്നുള്ളതാണ് പ്രത്യേകത. പ്രീമിയര്‍ നടക്കുന്ന യുഎസിലെ എല്ലാ
തിയറ്ററുകളിലേക്കും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുമില്ല.
