# പ്രഭാസിനോട് മാളവികയ്ക്ക് ക്രഷ് തോന്നി; പുള്ളിയുടെ പാചകവും നടിക്ക് ഇഷ്‌ടപ്പെട്ടു

- Link: https://ml.b4blaze.com/film-news/prabhas-malavikamohanan-therajasaab
- Published: 2026-01-09T14:49:37+05:30
- Author: Nayana

നടൻ പ്രഭാസിനോട് ആരാധനാ തോന്നാത്ത തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ചുരുക്കമായിരിക്കും.
പ്രേക്ഷകർ മാത്രമല്ല നടിമാരും പ്രഭാസിന്റെ കടുത്ത ആരാധികമാരാണ്. 46 വയസ് കഴിഞ്ഞിട്ടും
ഇപ്പോഴും സിംഗിൾ ആയി തുടരുന്ന ഈ നടനെ പ്രണയിക്കുന്ന നടിമാരും ഉണ്ട്. അതേസമയം സെറ്റിലുള്ളവർ‌ക്കും
മറ്റും പ്രഭാസ് ഷൂട്ടിങ് ഇടവേളകളിൽ വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരുന്നതിനേക്കുറിച്ചും
പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രഭാസിനെക്കുറിച്ച് രാജാ സാബിലെ നായികമാരിലൊരാളായ മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് 
ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രഭാസ് നന്നായി ഭക്ഷണം പങ്കുവയ്ക്കുന്ന ആൾ മാത്രമല്ല,
നന്നായി പാചകം ചെയ്യുന്ന ആളു കൂടിയാണെന്ന് മാളവിക പറയുന്നു. പ്രഭാസ് വളരെ നന്നായി ചിക്കൻ
ബിരിയാണി ഉണ്ടാക്കാറുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു.

“അദ്ദേഹം എല്ലാവരോടും വളരെ ഊഷ്മളമായി പെരുമാറും. അതോടൊപ്പം എല്ലാവർക്കും ഏറ്റവും നല്ല
ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ബാഹുബലി കാലം മുതൽ താൻ അദ്ദേഹത്തിന്റെ
ആരാധികയാണ്. ആ സമയത്ത് തനിക്ക് അദ്ദേഹത്തോട് ക്രഷ് വരെ തോന്നി. ഒരു വലിയ താരം മാത്രമല്ല
അദ്ദേഹം, ഒപ്പം പ്രവർത്തിക്കുന്ന ഓരോരുത്തരെയും വളരെയധികം ബഹുമാനിക്കുന്ന ആളു കൂടിയാണെന്നും
മാളവിക പറയുന്നു.

അതേസമയം പൊങ്കൽ റിലീസായി ജനുവരി 9 നാണ് ദ് രാജാ സാബ് റിലീസിനെത്തുക. മാളവികയെ കൂടാതെ
റിദ്ധി കുമാർ, നിധി അ​ഗർവാൾ എന്നിവരും ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. സഞ്ജയ് 
ദത്ത്, സെറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
