# രാധേ ശ്യാം താരം പ്രഭാസ് ഈ വര്‍ഷം വിവാഹിതനാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം

- Link: https://ml.b4blaze.com/film-news/prabhas-will-get-married-this-year
- Published: 2022-03-08T16:45:02+05:30
- Author: Gargi

നടന്‍ പ്രഭാസിന് 42 വയസ്സായി. താരത്തിന്റെ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ ചോദ്യമെപ്പോഴും.
അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ
ആചാര്യ വിനോദ് കുമാര്‍ എന്ന ജ്യോത്സ്യന്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് പ്രവചിച്ചിരിക്കുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ ബാഹുബലി നടന്‍ വിവാഹിതനാകുമെന്ന് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/prabhass.jpg?resize
=960%2C540&ssl=1)

അതേസമയം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ബാഹുബലിക്ക് ശേഷം താന്‍
വിവാഹം കഴിക്കുമെന്ന് തന്റെ വീട്ടുകാരെ അറിയിച്ചിരുന്നുവെന്ന് പ്രഭാസ് വെളിപ്പെടുത്തി.
എന്നാല്‍ പിന്നീട് ഇതുവരെ വിവാഹത്തെ കുറിച്ചൊന്നും സംസാരമുണ്ടായിട്ടില്ല. ഇപ്പോഴിതാ
ആചാര്യ വിനോദ് കുമാര്‍ എന്ന ജ്യോതിഷിയാണ് പ്രഭാസിന്റെ വിവാഹം പ്രവചിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Radhe-Shyam-1200by667.
jpg?resize=1200%2C667&ssl=1)

2022 പ്രഭാസിന് സ്‌പെഷ്യല്‍ ആയിരിക്കുമെന്ന് വിനോദ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2022 ഒക്ടോബറിനും 2023 ഒക്ടോബറിനും ഇടയില്‍ ബാഹുബലി നടന്‍ വിവാഹിതനാകുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. വീഡിയോ പങ്കിട്ടുകൊണ്ട് ജ്യോതിഷി എഴുതി, ‘നടന്‍ പ്രഭാസ് ‘ഉടനെ 
വിവാഹിതനാകാന്‍ പോകുന്നു! ഏറ്റവും സുന്ദരനായ പാന്‍-ഇന്ത്യന്‍ താരത്തിനായുള്ള എന്റെ 
പ്രവചനം എന്നും അദ്ദേഹം കുറിച്ചു.

https://www.instagram.com/p/Carbt9GqZJG/?utm_source=ig_embed&ig_rid=a9f550e9-954d-
4e12-93e5-468f8c30f58e

അതേസമയം ന്യൂസ് 18നുമായുള്ള അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ചുള്ള എന്റെ പ്രവചനം തെറ്റി,
അതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നും, ബാഹുബലി സമയത്ത്, സിനിമ പൂര്‍ത്തിയാക്കാന്‍
അനുവദിക്കണമെന്നും അമ്മയോട് പറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരുന്നു. ബാഹുബലിക്ക് ശേഷം
ആലോചിക്കാമെന്നും പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/08/Prabhas_2.jpeg?resize
=647%2C363&ssl=1)

അതേസമയം വിവാഹത്തെ കുറിച്ചുള്ള സംഭാഷണം എപ്പോഴും വീട്ടില്‍ നടക്കുന്നുണ്ടെന്നും പ്രഭാസ്
പറഞ്ഞു. ഇത് വളരെ സാധാരണമാണ്, ഓരോ അമ്മയും തന്റെ കുട്ടി വിവാഹം കഴിച്ചു കാണാനും കുട്ടികളുണ്ടായി
കാണാനും ആഗ്രഹിക്കുന്നു. അമ്മയ്ക്കും അതു തന്നെയാണ്. വിവാഹം അത് ശരിയായ സമയത്ത് സംഭവിക്കുമെന്നും
പ്രഭാസ് പറഞ്ഞു.
