# പ്രണവും നസ്രിയയും ഒന്നിക്കുന്നു…! റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ..

- Link: https://ml.b4blaze.com/film-news/pranav-and-nazriya-new-movie-report
- Published: 2022-02-05T13:05:07+05:30
- Author: Rahul

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന്
ശേഷം സിനിമാ മേഖലയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം ഇപ്പോള്‍ ഒരു അന്യഭാഷാ ചിത്രത്തിലൂടെയാണ്
തിരിച്ചു വരുന്നത്. ആ വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍
പുറത്ത് വരുന്നത്. മലയാള സിനിമയ്ക്ക് പുതുതായി ലഭിച്ച നായകന്‍ പ്രണവ് മോഹന്‍ലാലും നസ്രിയയും
ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

![nazriya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/nazriya-300x169.
gif?resize=992%2C559&ssl=1)

പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍
എന്നാണ് വാര്‍ത്തകള്‍ വരുന്നത്. പ്രശസ്ത നടി നസ്രിയ നസിം ആണ് ഈ ചിത്രത്തില്‍ പ്രണവിന്റെ
നായികാ വേഷം ചെയ്യുന്നത് എന്നും വാര്‍ത്തകള്‍ പറയുന്നു. ഈ വാര്‍ത്ത സത്യമാകണേ എന്ന 
പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ
ശക്തമായ ഒരു തിരിച്ചുവരവായിരുന്നു പ്രണവ് മോഹന്‍ലാല്‍ നടത്തിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/pranav-300x169.jpg?
resize=859%2C484&ssl=1)

പണ്ട് തന്നെ തള്ളിപ്പറഞ്ഞവരുടെ കൂടി കൈയ്യടി നേടിയിരിക്കുകയാണ് പ്രണവ് ഹൃദയം എന്ന ചിത്രത്തിലൂടെ,
അതോടെ ആരാധകര്‍ നടന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോള്‍ പുറത്ത്
വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് തീര്‍ത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/nazriyafahadh_1621325472835316-
240x300.jpg?resize=853%2C1066&ssl=1)

ഏതായാലും ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍, അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ്
ആരാധകരും സിനിമാ പ്രേമികളും. അഞ്ജലിയ്ക്ക് പുറമെ അന്‍വര്‍ റഷീദ്, അനി ഐ വി ശശി, ഏതാനും
പുതു മുഖങ്ങള്‍ എന്നിവരും പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്
എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
