# എന്തുകൊണ്ടാണ് പ്രണവ് തന്റെ സിനിമകൾ ചെയുന്നത്! മറുപടിയുമായി ;വിനീത് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/pranav-does-movie-in-vineeth-sreenivasan
- Published: 2024-04-04T13:12:46+05:30
- Author: Suji

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ്
വർഷങ്ങൾക്ക് ശേഷം, ഈ രണ്ടു ചിത്രങ്ങളിലും  പ്രധാന വേഷത്തിൽ എത്തുന്നത് പ്രണവ് മോഹൻലാൽ
ആയിരുന്നു. ഇപ്പോൾ ആരാധകരുടെ മനസിൽ ഒരു ചോദ്യം ഉണ്ട് എന്തുകൊണ്ടാണ് പ്രണവ് വിനീത് ശ്രീനിവാസന്റെ
സിനിമകൾ മാത്രം ചെയ്യുന്നതെന്ന്, ആരാധകരുടെ മനസിലെ ഈ ചോദ്യം ഇപ്പോൾ വിനീതിനോട് ചോദിച്ചിരിക്കുകയാണ്,
അതിനുള്ള മറുപടിയാണ് വിനീത് നൽകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/hridhyam1.jpg?resize
=618%2C347&ssl=1)

ഹൃദയം സിനിമ കഴിഞ്ഞിട്ട് പ്രണവ്  വേറെയും കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ അത് ചെയ്യണോ
വേണ്ടയോ എന്ന് അവന്‍ അന്ന്  തീരുമാനിച്ചിരുന്നില്ല. പിന്നെ ഞങ്ങള്‍ ഈ സിനിമയുടെ കഥ 
പറയുന്ന സമയത്ത് അവന്‍ ഒരു ട്രിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. താൻ  പോയി കഥ പറഞ്ഞപ്പോള്‍
ഫസ്റ്റ് ഹാഫ് കഴിഞ്ഞതും അവന്‍ ചോദിച്ചത്  എപ്പോഴാണ് ഇതിന്റെ പ്രിപ്പറേഷന്‍ തുടങ്ങേണ്ടത്
എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/hri1.jpg?resize=
1087%2C614&ssl=1)

അപ്പോൾ മനസിലായി അവനെ കഥ ഇഷ്ട്ടപെട്ടു എന്ന്, അതുപോലെ പ്രണവ് പ്രമോഷൻ ഒന്നും പങ്കെടുക്കാറില്ലേ
എന്ന ചോദ്യത്തിനും വിനീത് മറുപടി നൽകുന്നു പ്രണവിപ്പോള്‍ ചെന്നൈയിലുണ്ട്. പക്ഷെ പ്രമോഷനായി
വരാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് വിനീത് ശ്രീനിവാസന്‍
പറഞ്ഞു
