# അപ്പു നീ തിരിച്ച് വരൂ…വേൾഡ് ടൂറിനിടയിൽ പുത്തൻ ചിത്രവുമായി രാജാവിന്റെ മകൻ

- Link: https://ml.b4blaze.com/film-news/pranav-mohanlal-latest-picture-goes-viral
- Published: 2023-07-06T19:10:39+05:30
- Author: Shilpa

സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൻ എന്നതിനപ്പുറമായി തന്റേതായ രീതിയിൽ മലയാള സിനിമയിൽ ഒരു
സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്നത്ര ചിത്രങ്ങൾ മാത്രമേ
പ്രണവ് ചെയ്തിട്ടുള്ളുവെങ്കിൽ പോലും ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-185943-249x300.png?resize=919%2C1107&ssl=1)

പ്രണവിന്റെ അവസാനം തീയറ്ററുകളിലെത്തിയ ഹൃദയം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ
നിന്നും നേടിയത്. ഇനി എന്നാണ് താരത്തിന്റെ അടുത്ത സിനിമ കാണാൻ കഴിയുക എന്ന ചോദ്യമാണ്
ഇപ്പോൾ ആരാധകർക്ക് ചോദിക്കാനുള്ളത്. സിനിമയിൽ എത്തിയതിനു പിന്നാലെയാണ് പ്രണവ് സമൂഹമാധ്യമങ്ങളിലും
സജീവമായി തുടങ്ങിയത്. ഇടയ്ക്കൊക്കെ തന്റെ യാത്ര വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനാണ് താരം
സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-185922-240x300.png?resize=736%2C920&ssl=1)

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഷർട്ട് ഇടത്തെ തിരിഞ്ഞിരുന്ന് പാട്ട് കേട്ടുകൊണ്ട് ലാപ്പിൽ എന്തോ കാര്യമായി ചെയ്യുന്ന
പ്രണവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒട്ടനവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന്
താഴെയായി എത്തിയിരിക്കുന്നത്. അപ്പു ഇനി മലയാള സിനിമയിലേക്ക് എന്നാണ് തിരികെ എത്തുന്നത്
എന്ന ചോദ്യമാണ് കൂടുതലായും വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-06-190034-242x300.png?resize=817%2C1013&ssl=1)
