# പുതിയ യാത്രാ ചിത്രവുമായി പ്രണവ് മോഹന്‍ലാല്‍!!! ആളെ കണ്ടുകിട്ടിയല്ലോ എന്ന് ആരാധകരും

- Link: https://ml.b4blaze.com/film-news/pranav-mohanlal-new-pics-from-spain
- Published: 2022-10-22T15:25:29+05:30
- Author: Anu

യാത്രകളുടെ പ്രിയ തോഴനാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍. സിനിമയേക്കാളും പ്രണവിനെ
ആകര്‍ഷിക്കുന്നത് കാഴ്ചകളാണ്. മിക്കവാറും സമയങ്ങളിലെല്ലാം താരം ട്രിപ്പിങില്‍ ആയിരിക്കും.
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യലിടത്ത് വൈറലാകാറുണ്ട്.
പൊതുയിടങ്ങളിലൊന്നും താരപുത്രനെ കണ്ടുകിട്ടാറില്ല.

ഇപ്പോഴിതാ പുതിയ യാത്രയുടെ ചിത്രങ്ങളാണ് താരം തന്റെ പ്രെഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്.
സ്പെയിന്‍ യാത്രയിലാണ് താരം. സ്‌പെയിനില്‍ നിന്നുള്ള
 ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.
അടുത്ത ചിത്രം എപ്പോഴാണ്, ആളെ കണ്ടുകിട്ടിയല്ലോ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിനു
താഴെ കുറിക്കുന്നത്. യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ്
പ്രണവിനെ ആരാധകര്‍ വിശേഷിപ്പിക്കാറ്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്‌സ്
ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു ചിത്രം. ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു.

പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍
എന്നി താരനിറയും അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഹൃദയം.

 

 
