# കഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നു!!

- Link: https://ml.b4blaze.com/film-news/pranaya-vilasam-revew-post
- Published: 2023-03-01T17:42:37+05:30
- Author: Rahul

നിഖിൽ മുരളിയാണ് സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണയ വിലാസം. അനശ്വര രാജൻ, അർജുൻ അശോകൻ,
മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കാമഡി റൊമാന്റിക് എന്റർടെയ്‌നറായി
എത്തുന്ന ചിത്രത്തിൻ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ്
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/love4.jpg?resize
=1280%2C720&ssl=1)

സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.ജിജിൻ ജെഎസ് എന്ന
പ്രേക്ഷകനാണ് സിനിമയെ കുറിച്ച് മനോഹരമായ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കഞ്ഞി 
പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നുവെന്നാണ് ജിജിൻ
ജെഎസ് പറഞ്ഞിരിക്കുന്നത്.

 . ”പ്രണയവിലാസം,ശെരിക്കും പറഞ്ഞാൽ യാതൊരു പ്രതീക്ഷിയുമില്ലാതെയാണ് ഇന്നലെ ഈ സിനിമ
കാണാൻ കയറിയത്.എന്നാൽ കഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ
അവസ്ഥയായിരുന്നു തീയേറ്ററിൽ..ഈ സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ ഒരു ത്രികോണ പ്രണയമായിരിക്കും
ഇതിന്റെ കഥ എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഈ സിനിമ അങ്ങനെ അല്ല.സാധാരണ ഒരു ക്യാമ്പസ്
മൂവി പോലെ ആരംഭിച്ച് മുന്നോട്ട് പോകും തോറും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ
വഴി മാറുന്ന കഥാഗതിയാണ് പ്രണയ വിലാസത്തിന്റേത്.സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ മുഴുവൻ
പ്രണയമാണ്. പ്രായഭേതമില്ലാത്ത നിസ്വാർത്ഥമായ പ്രണയം.നായകനായ സൂരജിന് തന്റെ കൂട്ടുകാരിയോട്
പ്രണയം. നായകന്റെ അച്ഛന്റെ 23 വർഷം പഴക്കമുള്ള ഒരു പഴയകാല പ്രണയം. വിനോദ് എന്ന ചെറുപ്പക്കാരന്റെ
ഒരു നാടൻ പ്രണയം. എന്നിങ്ങനെ പോകുന്നു പ്രണയകഥകൾ.നഷ്ടപ്രണയത്തെ വർഷങ്ങൾക്ക് ശേഷം കണ്ടു
മുട്ടുന്നതും പഴയ കാലം ഓർത്തെടുക്കുന്നതും ഒക്കെ മികച്ച രീതിയിൽ സിനിമയിലൂടെ പ്രെസെന്റ്
ചെയ്തിട്ടുണ്ട്.പെർഫോമൻസിൽ അർജുൻ അശോകൻ , മനോജ്, അനശ്വര, ഹക്കിം ഷാ തുടങ്ങി എല്ലാവരും
കലക്കിയിട്ടുണ്ട്.ആകെ മൊത്തത്തിൽ ഒരു പക്കാ ഫീൽ ഗുഡ് എക്‌സ്പീരിയൻസ് ആണ് പ്രണയ വിലാസത്തിൽ
നിന്ന് കിട്ടിയത്.” ഇതായിരുന്ന മൂവി ഗ്രൂപ്പിൽ വന്ന പോസ്റ്റ്‌
