# എനിക്ക് ‘തങ്കമണി’ സ്പെഷ്യൽ ആണ്; പ്രണീത സുബാഷ്  

- Link: https://ml.b4blaze.com/film-news/pranita-subash-about-thankamni-movie
- Published: 2024-03-11T12:32:49+05:30
- Author: Suji

പ്രേക്ഷകർ കാത്തിരുന്ന ഒരു ദിലീപ് ചിത്രമായിരുന്നു തങ്കമണി, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ
എത്തിയ തെന്നിന്ത്യൻ നടിയാണ് പ്രണീത സുബാഷ്, ഇപ്പോൾ താരം തങ്കമണി എന്ന ചിത്രം വളരെ 
സ്‌പെഷ്യൽ ആണെന്ന് പറയുകയാണ്, നടി തന്റെ ഇൻസ്റ്റഗ്രമിലൂടെ ആണ് ഈ കാര്യം ആരാധകരുമായി
പങ്കുവെക്കുന്നത്, ചിത്രത്തിൽ അർപിത നാഥ് ഐ പി എസ്  എന്ന റോളിലാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്,
കഥപാത്രത്തിന്റ വേഷത്തിൽ നിന്നെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ചിത്ര൦ സ്‌പെഷ്യൽ
ആണെന്ന് പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pranitha1.jpg?resize
=945%2C556&ssl=1)

കാവാനിൽ നിന്നും തന്റെ ഭർത്താവിനോടൊപ്പമുള്ള ചിത്രവും , കഥപാത്രത്തിന്റെ മേക്കപ്പ് 
ഇട്ടുകൊണ്ട്  ഉള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ്  നടി പറയുന്നത്, ആദ്യമായാണ് എന്റെ 
ഭർത്താവ് തന്റെ സിനിമയുടെ സെറ്റിലെത്തുന്നത്, മാത്രമല്ല കുഞ്ഞിനെ പ്രസവിച്ചതിനു ശേഷമുള്ള
ആദ്യ സിനിമയാണ് തങ്കമണി, അങ്ങനെ പല കാരണങ്ങൾ കൊണ്ട് എനിക്ക് തങ്കമണി സ്പെഷ്യലാണ്, നിങ്ങൾ
കുറച്ചു ഞങ്ങൾക്ക് സ്നേഹം തരണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/thanka3.jpeg?resize
=640%2C800&ssl=1)

ഇങ്ങനെയാണ് നടി തന്റെ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്, മാർച്ച് 7  നെ ആയിരുന്നു
തങ്കമണി എന്ന ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, എന്നാൽ ചിത്രം സമ്മിശ്ര പ്രതികരണം
നേടിയാണ് തീയറ്ററുകളിൽ ഇപ്പോൾ മുൻപോട്ട് പോകുന്നത്,ദിലീപ്, മനോജ് കെ ജയൻ, പ്രണീത സുഭാഷ്,
നീത പിള്ള തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pranitha2.jpeg?resize
=640%2C800&ssl=1)

 
