# ‘ആഹാ’യ്ക്ക് വേണ്ടി അച്ഛന്‍ കുറേ കഷ്ടപ്പെട്ടു! അതെല്ലാം ഞാന്‍ നേരിട്ട് കണ്ടതാണ്, ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പറയുന്നു

- Link: https://ml.b4blaze.com/film-news/prarthana-indrajith-about-indrajith-movie
- Published: 2021-11-21T13:57:39+05:30
- Author: Rahul

നായകനായും വില്ലനായും മലയാള സിനിമയില്‍ മുന്നേറുന്ന താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍.
അച്ഛന്‍ സുകുമാരന്റെ അഭിനയ മികവുകള്‍ അതേപടി പകര്‍ന്നു കിട്ടിയിരിക്കുന്ന മക്കളില്‍
ഒരുവന്‍. മലയാള സിനിമയിലൂടെ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇന്ദ്രജിത്ത് ആരാധകര്‍ക്ക്
സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ആഹാ, കുറുപ്പ് എന്ന സിനിമകളിലെ വേഷങ്ങളാണ്
ചര്‍ച്ചയാകുന്നത്. രണ്ട് സിനിമകളിലും വളരെ മികച്ച അഭിപ്രായങ്ങളും പ്രശംസകളുമാണ് ഇന്ദ്രജിത്തിനെ
തേടിയെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/69812648-300x225.
jpg?resize=843%2C632&ssl=1)

പുതുതായി ഇറങ്ങിയ രണ്ട് സിനിമകളും തീയറ്ററുകളില്‍ പ്രേക്ഷകരുടെ ഇടയില്‍ ആവേശം തീര്‍ത്ത്
പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ആഹാ സിനിമ കണ്ട് ഇറങ്ങിയ ശേഷം ഇന്ദ്രജിത്തിന്‌റെ മകള്‍
പ്രാര്‍ത്ഥന പങ്കുവെച്ച വാക്കുകളാണ് ആരാധക ശ്രദ്ധ നേടുന്നത്. അച്ഛന് ഈ സിനിമയ്ക്ക് 
വേണ്ടി ഒരുപാട് കഷ്ട്‌പ്പെട്ടിട്ടുണ്ട് എന്നും ആ കഷ്ടപ്പാടിന്റെ ഫലമാണ് സിനിമയ്ക്ക്
കിട്ടിയ സ്വീകര്യത എന്നും പ്രാര്‍ത്ഥന പറയുന്നു. പ്രാര്‍ത്ഥനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
ഈ സിനിമയ്ക്കു വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍
വരുമ്പോള്‍ ശബ്ദമൊന്നും കാണില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Prarthana-Sukumaran-
Biography-1-300x169.jpg?resize=827%2C466&ssl=1)

അച്ഛന്‍ ഒരുപാട് ബുദ്ധിമുട്ടി. ഈ കാഴ്ചകളൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ആ പരിശ്രമത്തിന്റെ
ഫലമാണ് ഈ സിനിമയുടെ വിജയം എന്നും പ്രാര്‍ത്ഥന പറയുന്നു. റിലീസിന് മുന്‍പ് തന്നെ ആഹായുടെ
പ്രിവ്യൂ കണ്ടിരുന്നു. കുറുപ്പ് തീയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനെ പൊലീസ് വേഷത്തില്‍
കാണുന്നത് വലിയ ഇഷ്ടമാണ് എന്നും പ്രാര്‍ത്ഥന പറഞ്ഞു. ഇന്ദ്രജിത്തിന്റെ രണ്ട് സിനിമകളും
വളരെ മികച്ച അഭിപ്രായത്തോടെയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

 

 

 

 
