# ഇനിയെന്ത് എന്ന ഒരു ഘട്ടം എനിക്കും ഉണ്ടായി, അച്ഛൻ വരെ എന്നോട് ചോദിച്ചു, പ്രസന്ന

- Link: https://ml.b4blaze.com/film-news/prasanna-about-sneha
- Published: 2023-10-27T09:50:01+05:30
- Author: Devika

നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് പ്രസന്നയും സ്നേഹയും. ഇരുവരും  നീണ്ട നാളത്തെ പ്രണയത്തിന്
ശേഷമാണു വിവാഹിതർ ആകുന്നത്. ഇരുവരും രണ്ടു കുട്ടികളും ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം
താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ
നിന്ന് ലഭിക്കുന്നതും. എന്നാൽ ഇപ്പോൾ പ്രസന്ന തന്റെ ഭാര്യ സ്നേഹയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രസന്ന പറഞ്ഞത്ഇങ്ങനെ , ശരിക്കും സ്നേഹയെ
പോലെ ഒരു ഭാര്യയെ ജീവിതത്തിൽ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം. തന്നെ മനസ്സിലാക്കി
തനിക്ക് വേണ്ട പിന്തുണ  നൽകി കൂടെ നിൽക്കാൻ സ്നേഹ ശ്രദ്ധിക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/sneha-blessed-with-
baby.jpg?resize=1080%2C1080&ssl=1)

എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഇനി എന്ത് എന്ന ഒരു സാഹചര്യത്തെ ഉണ്ടാകും. അത് തിരിച്ചറിഞ്ഞു
മനസ്സ് അലങ്കോലപ്പെട്ടിരിക്കുമ്പോൾ ഒരു തീരുമാനം എടുക്കാതെ മനസ്സിനെ ശാന്തമാക്കിയിട്ട്
വളരെ ആലോചിച്ച് മാത്രം ഒരു തീരുമാനം എടുക്കണം. അങ്ങനെ ഒരു ഘട്ടം  എന്റെ ജീവിതത്തിലും
ഉണ്ടായി. ഞാൻ എല്ലാത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു. എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും
സിനിമയും എല്ലാം ഉപേക്ഷിച്ച് ഞാൻ ഒരു മൂന്ന് വർഷക്കാലം ഒതുങ്ങി ജീവിച്ചു. ജിമ്മ് വിട്ടാൽ
വീട് എന്ന രീതിയിൽ ഞാൻ ഒരു മൂന്ന് വർഷമാണ് മുന്നോട്ട് പോയത്. ആ സമയത്ത് എന്റെ അച്ഛൻ
വരെ വിളിച്ച് എന്നോട് ചോദിച്ചു, നീ എന്താ ഇങ്ങനെ? സിനിമ ഒന്നും ചെയ്യാതെ എത്ര നാൾ നിൽക്കും?
വേറെ ജോലിക്ക് പോകുന്നില്ലേ എന്നൊക്കെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/sneha-2.jpg?resize
=479%2C603&ssl=1)

എന്നാൽ ഒരു പരാതിയും പരിഭവവും പറയാതെ എന്റെ കൂടെ നിന്നത് സ്നേഹയാണ്. ഉറപ്പായും ഞാൻ 
എന്തെങ്കിലും ചെയ്യുമെന്നും എന്നാൽ അതിനു സമയം വേണമെന്നും അവക്ക് അറിയാമായിരുന്നു. 
അത് കൊണ്ട് തന്നെ എനിക്ക് വേണ്ട മുഴുവൻ സപ്പോർട്ടും നൽകി അവൾ എനിക്കൊപ്പം തന്നെ നിന്ന്.
എന്നാൽ അന്നത്തെ എന്റെ ആ അവസ്ഥയിൽ അങ്ങനെ ഒരു ഭാര്യ അല്ലായിരുന്നു എനിക്ക് എങ്കിൽ ഞാൻ
പൂർണ്ണമായും തകർന്നു പോയേനെ. മനസ്സ് അസ്വസ്ഥമായിരിക്കുന്ന സമയത്ത് ഒരു തീരുമാനവും എടുക്കാൻ
പാടില്ല. അത് കൊണ്ട് തന്നെ അവൾ എനിക്ക് ഒരു പ്രെഷറും ആ സമയത്ത് നൽകിയില്ല. എല്ലാ കാര്യങ്ങളും
അവൾ കണ്ടറിഞ്ഞു ചെയ്തു എന്നുമാണ് സ്നേഹയെ കുറിച്ച് പ്രസന്ന പറഞ്ഞത്.
