# സ്ത്രീകളോട് വളരെ ബഹുമാനം പുലർത്തുന്ന ആളാണ് അദ്ദേഹം

- Link: https://ml.b4blaze.com/film-news/praveena-dileep-story
- Published: 2023-04-26T09:42:28+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ
നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ
പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും,
പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് 
താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം  
വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/praveena-actress-
vikatan2F2019-052F1b249f6e-88fe-41d8-9f8a-c83494a2a8032F157308_thumb-wikibiopic-
img_5d91e5af0015e.jpg?resize=960%2C960&ssl=1)

ആ സമയത്ത് പലരും ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ട് എത്തിയെങ്കിലും ഇപ്പോൾ നിരവധി താരങ്ങളാണ്
ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ നടി പ്രവീണ പറഞ്ഞ
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, 
ദിലീപേട്ടനെ പോലെ ഒരാൾ ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അതും 
ഇത്ര ക്രൂരമായ രീതിയിൽ പെരുമാറുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.
കാരണം ഞാൻ അറിയുന്ന ദിലീപേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യുന്ന ഒരാൾ അല്ല. അദ്ദേഹം സ്ത്രീകളോട്
വളരെ ബഹുമാനവും സ്നേഹവും കാണിക്കുന്ന ഒരാൾ ആണ്. അദ്ദേഹത്തെ മനഃപൂർവം കുടുക്കാൻ വേണ്ടി
ആരോ കെട്ടി ചമച്ച ഒരു സംഭവമാണിതെന്നാണ് എനിക്ക് തോന്നുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/praveena1.jpg?resize
=810%2C1014&ssl=1)

ഒരു സമയത്ത് ഈ ആ, ക്രമിക്കപ്പെട്ട പെൺകുട്ടിയും ദിലീപേട്ടനും വളരെ അടുത്ത സുഹൃത്തുക്കൾ
ആയിരുന്നു. ഇവർക്ക് വലിയ ഒരു സൗഹൃദ വലയം തന്നെ ഉണ്ടായിരുന്നു. ഒന്ന് രണ്ടു തവണയേ ഞാൻ
ദിലീപേട്ടന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ളു. എന്നാൽ ആ സമയത്ത് അദ്ദേഹം ഞങ്ങളോട് പെരുമാറിയ
രീതി ഞങ്ങൾക്ക് മറക്കാൻ കഴിയില്ല. അത്ര സ്നേഹത്തോടെയാണ് ദിലീപേട്ടൻ പെരുമാറിയത്. ഒരു
അമേരിക്കൻ പരുപാടിയിൽ ഞങ്ങൾ നാൽപ്പത് ദിവസത്തോളം ഒന്നിച്ച് ഉണ്ടായിരുന്നു. ആ സമയത്തും
അദ്ദേഹം ഞങ്ങളോട് വളരെ മാന്യമായും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയത്. 
ഇത് അദ്ദേഹത്തിനെതിരെ ആരോ കളിച്ച കളിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നും പ്രവീണ 
പറഞ്ഞു.
