# എന്‍റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി !! പാമ്പിനെ കൈവെള്ളയിൽ എടുത്ത് നടി പ്രവീണ (വീഡിയോ)

- Link: https://ml.b4blaze.com/film-news/praveena-with-cobra
- Published: 2020-04-27T20:13:50+05:30
- Author: Rahul

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രവീണ, വളരെ ചെറുപ്പത്തിൽ
തന്നെ താരം അഭിനയം തുടങ്ങിയതാണ്, ഇപ്പോൾ ‘അമ്മ വേഷങ്ങൾ ആണ് താരം ചെയ്യുന്നത്, ഇപ്പോഴിതാ
താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.‘
എന്‍റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര’ എന്ന് പറഞ്ഞ് ഒരു കുഞ്ഞന്‍ പാമ്ബിനെ
കൈവെള്ളയില്‍ എടുത്തുനില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

നിരവധി പേരാണ് പ്രവീണയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇനി വാവ സുരേഷ്
വീട്ടിലിരിക്കേണ്ടി വരുമോ, മോളെ സൂക്ഷിക്കണേ, അഭിനയം നിര്‍ത്തി പാമ്ബ് പിടുത്തമായോ 
എന്നിങ്ങനെയാണ് പ്രവീണയുടെ ചിത്രത്തിന് കമന്റുകള്‍ വന്നിരിക്കുന്നത്. ജീവിതത്തില്‍ 
ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്ബിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം 
പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
