# 25 ദിനങ്ങള്‍ പൂര്‍ത്തിയാക്കി പ്രാവ്!!! ആഘോഷവുമായി അണിയറപ്രവര്‍ത്തകര്‍

- Link: https://ml.b4blaze.com/film-news/pravu-movie-success-celebration
- Published: 2023-11-09T19:35:56+05:30
- Author: Anu

സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങളെ പശ്ചാത്തലമാക്കി നവാസ് അലി ഒരുക്കിയ ചിത്രമാണ്
പ്രാവ്. പത്മരാജന്റെ കഥയെ ആസപ്ദമാക്കിയാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ
25 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ വിജയാഘോഷം കൊച്ചിയില്‍ നടന്നു. കൊച്ചി ജിംഖാന ക്ലബ് 
ഓഡിറ്റോറിയത്തിലായിരുന്നു പ്രാവിന്റെ വിജയാഘോഷം.

തിയറ്ററില്‍ 25 ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷമാണ് സംഘടിപ്പിച്ചത്. ചിത്രം കേരളത്തിന്
പുറത്തും വിദേശരാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. സി ഇ റ്റി സിനിമാസിന്റെ ബാനറില്‍
തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
  അമിത് ചക്കാലക്കല്‍, മനോജ്
കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍,
നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രധാന
വേഷങ്ങള്‍ ചെയ്തത്.  സക്‌സസ് മീറ്റില്‍ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും
ആദരിച്ചു. പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന:
ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍,
വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍
ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍:
എസ് മഞ്ജുമോള്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍,സൗണ്ട് ഡിസൈനര്‍:കരുണ്‍
പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.
