# ‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

- Link: https://ml.b4blaze.com/film-news/prayag-against-trolls-videos-in-social-media-sites
- Published: 2020-02-26T16:16:39+05:30
- Author: Rahul

ആദ്യ സിനിമ ‘പിസാസ്’ എന്ന  തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്.
വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രയാഗ ചെയ്തുള്ളു യെങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രേധിക്കപെട്ടവയായിരുന്നു.
മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ
ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍.
ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/prayaga-5.jpg?resize
=800%2C600&ssl=1)

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം പ്രയാഗ
അഭിനയിച്ചിട്ടുണ്ട്.  ഇപ്പോൾ താരം പുതിയ ചിത്രമായ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ സോഷ്യല്‍
മീഡിയയിലും സജീവമായ താരം നിരവധി ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരേയുള്ള
ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും അവയില്‍ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന്
പറയുകയാണ് പ്രയാഗ. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്.

‘ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത്
കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം
എടുക്കുന്നത് മോശമാണ്, വളരെ വിഷമമുള്ള കാര്യമാണ്. സ്ത്രീകളോട് കുറച്ചുംകൂടി സഭ്യമായ
രീതിയിൽ സംസാരിക്കണം, പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക്
താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം- പ്രയാഗ
പറഞ്ഞു.
