# റാംപില്‍ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍..! ഫോട്ടോകള്‍ വൈറലാകുന്നു..!

- Link: https://ml.b4blaze.com/film-news/prayaga-martin-new-photos
- Published: 2022-05-17T14:58:33+05:30
- Author: Rahul

മലയാളം, തമിഴ് സിനിമാ രംഗത്ത് ഒരുപോലെ തിളങ്ങിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിസാസ്,
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, ബ്രദേഴ്‌സ് ഡേ എന്നിവയാണ് താരത്തിന്റെ
ശ്രദ്ധ നേടിയ ചിത്രങ്ങള്‍ ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യല്‍
മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരു ഫാഷന്‍ ഷോയില്‍ വളരെ വ്യത്യസ്തമായൊരു ലുക്കില്‍
എത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍
ലുക്കിലാണ് താരം സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/prayaga-martin.jpg?
resize=673%2C581&ssl=1)

താരത്തിന്റെ ഈ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സാഗര്‍ 
ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെയാണ് താരം ബാലതാരമായി സിനിമാ രംഗത്ത് എത്തുന്നത്. ഭവാനി
എന്ന സിനിമയിലൂടെയാണ് പ്രയാഗ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയോടൊപ്പം വെബ്
സീരീസിലും ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/prayaga-2.jpg?resize
=627%2C581&ssl=1)

നിലവില്‍ രണ്ട് സിനിമകളാണ് പ്രയാഗ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ജമാലിന്റെ പുഞ്ചിരി,
ബുള്ളറ്റ് ഡയറീസ് എന്നീ സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു
മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/pryaga-5.jpg?resize
=571%2C580&ssl=1)

ഉണ്ണി മുകുന്ദന്റെ നായികയായി എത്തിയ താരത്തിന് പിന്നേയും ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍
സാധിച്ചിട്ടുണ്ട്. കന്നഡ സിനിമാ രംഗത്തും സജീമാണ് പ്രയാഗ.
