# കുഞ്ഞതിഥി ഉടന്‍ എത്തും! വളക്കാപ്പ് ചിത്രങ്ങളുമായി പ്രീനയും അനുരാജും; ആശംസകളോടെ ആരാധകര്‍

- Link: https://ml.b4blaze.com/film-news/preena-anuraj-valakappu-pics
- Published: 2022-06-15T15:34:25+05:30
- Author: Anu

സോഷ്യല്‍ മീഡിയയിലെ വൈറല്‍ കപ്പിള്‍സാണ് പ്രീനയും അനുരാജും. ടിക് ടോക് താരങ്ങളായെത്തി
സെലിബ്രിറ്റി സ്റ്റാറ്റസിലേക്കെത്തിയവരാണ് അനുരാജ്-പ്രീന. സോഷ്യല്‍ ലോകത്ത് റീല്‍സ്
വീഡിയോയും ചിത്രങ്ങളുമൊക്കെയായി സജീവമാണ് ഇവരുവരും. ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനായുള്ള
കാത്തിരിപ്പിലാണ് താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/preena-2.jpg?resize
=1200%2C628&ssl=1)

മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിലേക്ക് മൂന്നാമത്തെ കുഞ്ഞതിഥി എത്തുന്നെന്നും കുടുംബം
വലുതാവുകയാണെന്നും താരങ്ങള്‍ സന്തോഷം പങ്കിട്ടിരുന്നു. കുടുംബം വലുതാവുകയാണ്. ഞങ്ങളുടെ
സ്വപ്നം സഫലമാകുന്നു. മൂന്നാമത്തെ കുഞ്ഞ് ഓഗസ്റ്റില്‍ എത്തുമെന്ന് ഇരുവരും സോഷ്യല്‍മീഡിയയില്‍
കുറിച്ചിരുന്നു.

 

ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. രണ്ട്
ആണ്‍മക്കളാണ് ദമ്പതിമാര്‍ക്ക് ഉള്ളത്. ഇവരുടെ മൂത്തമകന്‍ ഋഷി കുട്ടനും ഇവര്‍ക്കൊപ്പം
വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് അനുരാജിനും പ്രീനയ്ക്കും
രണ്ടാമത്തെ മകന്‍ ജനിച്ചിരുന്നു. ആശംസകളും പ്രാര്‍ത്ഥനകളും ആയി നിരവധി ആരാധകരും കമന്റ്
ബോക്സില്‍ എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/preena-1.jpg?resize
=1200%2C628&ssl=1)

ടിക് ടോക്കിലൂടെ താരങ്ങളായ ഇവര്‍ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയരായത്.
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കണ്ടന്റുകളാണ് അനുരാജും പ്രീനയും
ഒരുക്കുന്നത്. സിനിമ സീരിയല്‍ താരങ്ങളെ പോലെ തന്നെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ്
ഇവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ചത്. ചെറുവീഡിയോകളിലൂടെയും വെബ്സീരീസുകളിലൂടെയും
എല്ലാം ആരാധകരെ രസിപ്പിക്കുകയാണ് താരങ്ങള്‍.

 

 
