# സച്ചിന്റെയും റീനുവിന്റെയും പ്രണയം തുടരുന്നു!! പ്രേമലു 2 പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/premalu-2-movie-announced
- Published: 2024-04-19T21:40:56+05:30
- Author: Anu

2024ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു നസ്ലിനും മമിതയും പ്രധാന കഥാപാതങ്ങളായെത്തിയ
പ്രേമലു. തെന്നിന്ത്യയിലെ തന്നെ ഹിറ്റ് ചിത്രമായിരുന്നു പ്രേമലു. മലയാളത്തിന് പുറമെ
തമിഴകത്തും തെലുങ്കിലും പ്രേമലുവിന്റെ ജൈത്രയാത്രയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടിയിലും
മികച്ച പ്രതികരണമാണ് നേടുന്നത്.
  ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്
അണിയറപ്രവര്‍ത്തകര്‍. പ്രേമലു സക്‌സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍
പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് ഗിരീഷ് എഡി രണ്ടാം
ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും പ്രേമലു2.
പ്രേമലു 2 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും
രണ്ടാം ഭാഗം എത്തും.  ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളില്‍ എത്തിയത്. റീനു, സച്ചിന്‍
എന്നീ കഥാപാത്രങ്ങളെയാണ് നസ്ലിനും മമിതയും ചിത്രത്തിലെത്തിയത്. ശ്യാം മോഹന്‍, അഖില 
ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍
പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഏപ്രില്‍ 12ന് പ്രേമലു ഒടിടിയിലും റിലീസ് ചെയ്തിരുന്നു.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ആണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.
