# മലയാളിയെ പ്രേമിപ്പിച്ച് പ്രേമിപ്പിച്ച് പ്രേമലു! വമ്പന്‍ കളക്ഷന്‍ നേടുന്നത് തുടരുന്നു, പുതിയ ഗാനം പുറത്ത്

- Link: https://ml.b4blaze.com/film-news/premalu-movie-new-song-released
- Published: 2024-02-20T20:06:19+05:30
- Author: Ajay

ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ ഗിരീഷ് എഡി ചിത്രം ‘പ്രേമലു’വിലെ
പുതിയ ഗാനം പുറത്തിറങ്ങി. ‘വെല്‍ക്കം ടു ഹൈദരാബാദ്’ എന്ന പേരിലുള്ള ഗാനത്തിന്റെ രചന
സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍,
കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൈദരാബാദില്‍
എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഗാനം.
ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ പോലെ ഈ ഗാനത്തിനും മികച്ച അഭിപ്രായമാണ്. ലഭിക്കുന്നത്.
ഫെബ്രുവരി 9-ന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍
ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു.
മികച്ച ബോക്‌സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള
റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ
പറയുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്‘
പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍
എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം:
വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ്
സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി 
ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന,
ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
