# പ്രേമലു ഇനി ഒടിടിയില്‍!!

- Link: https://ml.b4blaze.com/film-news/premalu-ott-release
- Published: 2024-04-01T18:15:25+05:30
- Author: Anu

മലയാളത്തില്‍ പുറത്തിറങ്ങി തെന്നിന്ത്യ കീഴടക്കി ജൈത്രയാത്ര തുടരുകയാണ് നസ്ലിനും മമിത
ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു. റൊമാന്റിക് കോമഡി ജോണറില്‍ ഒരുക്കിയ 
ചിത്രം ഹൈന്ദരാബാദ് പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. വമ്പന്‍മാരെയും ഞെട്ടിച്ചാണ്
പ്രേമലു ആഗോള കളക്ഷനില്‍ 130 കോടിയിലധികം നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ടതാണ്.
മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടിയിരിക്കുകയാണ്.
  ഗിരീഷ്
എഡി ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, 
മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നസ്‌ലിനും മമിതയയ്ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. തിയേറ്ററുകളില്‍ പ്രദര്‍ശനം
നേടുന്ന ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രേമലു ഒടിടി
റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.  ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ
ആണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. വിഷുവിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ആദ്യവാരമാണ് പ്രേമലു റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റി വഴിയാണ് ചിത്രം 
ശ്രദ്ധേയമായത്.
