# 14 തവണ പ്രേമലു കണ്ടു; ആരാധികയ്ക്ക് കിടിലന്‍ സമ്മാനവുമായി ടീം പ്രേമലു

- Link: https://ml.b4blaze.com/film-news/premalu-team-gift-to-fan-girl
- Published: 2024-03-06T18:58:53+05:30
- Author: Ajay

14 തവണ പ്രേമലു കണ്ട ആരാധികക്ക് കിടിലന്‍ സമ്മാനം നല്‍കി ഞെട്ടിച്ചു ഫിലിം ടീം ????
പ്രേമലു ആരാധികയ്ക്ക് സ്‌നേഹ സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്. നിറഞ്ഞ സദസ്സുകളില്‍
ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലുവിന്റെ അഭൂത പൂര്‍വ്വമായ 
ഈ വിജയത്തിനടിസ്ഥാനം ചിത്രത്തിന്റെ റിപ്പീറ്റ് വാല്യൂ ആണെന്നാണ് സിനിമാ വൃത്തങ്ങളിലുള്ള
സംസാരം. അഞ്ചും ആറും തവണ പ്രേമലു കണ്ടതായി ഉള്ള ആരാധകരുടെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍
എവിടെയും. പ്രേമലു തെലുഗു റിലീസിനോട് അനുബന്ധിച്ചു ഭാവന സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാം
പേജ് വഴി പുറത്ത് വിട്ട ബാഹുബലി മോഷന്‍ പോസ്റ്ററിന് അടിയിലാണ് ‘ ഞാന്‍ 14 തവണ പ്രേമലു
കണ്ടു ഇനി തെലുഗു പ്രേമലുവും കാണണം ‘ എന്ന് കൊല്ലം സ്വദേശിയായ ആര്യ ആര്‍ കുമാര്‍ കമന്റ്
രേഖപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/premalu-2.jpg?resize
=696%2C392&ssl=1)

കമന്റിനു ഭാവന സ്റ്റുഡിയോസ് മറുപടിയായി നന്ദി അറിയിക്കുകയും കൊണ്ടാക്ട് ഡീറ്റെയില്‍സ്
ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആര്യയ്ക്ക് ടിക്കറ്റ് എടുക്കാതെ തന്നെ അണ്‍ലിമിറ്റഡ്
ആയി പ്രേമലു തീയറ്ററില്‍ കാണുവാനുള്ള ടോപ് ഫാന്‍ പാസ് ഇഷ്യു ചെയ്യുകയായിരുന്നു. ഭാവന
സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്ത് ആര്യയുടെ വീട്ടില്‍ നേരിട്ടത്തിയാണ് ടോപ് ഫാന്‍
പാസ് കൈമാറി സ്‌നേഹമറിയിച്ചത്. റിപ്പീറ്റ് കാഴ്ചകളുടെ എണ്ണം കൂടുന്നതിനനുസരിച് എത്ര
ആരാധകര്‍ക്ക് പാസ് ലഭിക്കും എന്നത് കൗതുകമുണര്‍ത്തുന്നു.
