# “സ്വന്തം ശരീരത്തെ തന്നെ പീഡിപ്പിച്ചു”..!! എന്ന് പൃഥ്വിരാജ്‌..! ഇനി ഇങ്ങനെ ചെയ്യില്ല..!!

- Link: https://ml.b4blaze.com/film-news/prithviraj-about-adujeevitham-movie
- Published: 2022-04-05T12:22:50+05:30
- Author: Rahul

ബെന്യമാന്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സംവിധായകന്‍ ബ്ലെസ്സി ഒരുക്കുന്ന
സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയുടെ
ചിത്രീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രഖ്യാപനം മുതല്‍ക്കേ സിനിമാ പ്രേമികളുടെ ശ്രദ്ധ
പിടിച്ചുപറ്റിയ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/adujeevitham-90-
300x169.jpg?resize=1088%2C613&ssl=1)

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
പട്ടിണി കിടന്ന് ശരീരം മെലിയിപ്പിക്കുകയായിരുന്നു നടന്‍. ഒരു നടന്‍ എന്ന നിലയില്‍ അത്രയും
അര്‍പ്പണ മനോഭവത്തോടുകൂടിയാണ് പൃഥ്വിരാജ് ഈ സിനിമയെ സമീപിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/aadu-jeevitham-malaylam-
movie-250x300.jpg?resize=1127%2C1352&ssl=1)

എന്നാല്‍ ശരിക്കും ഈ സിനിമയ്ക്ക് വേണ്ടി താന്‍ സ്വന്തം ശരീരത്തെ തന്നെ പീഡിപ്പിച്ചു
എന്ന് തുറന്ന് പറയുകയാണ് താരം. ഇതുപോലുള്ള സിനിമകള്‍ ഇനി കമ്മിറ്റ് ചെയ്യില്ലെന്നും
നടന്‍ തുറന്ന് പറയുന്നു… അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ‘ശരീരത്തിന് ആ ഒരു മാറ്റം
വേണമെന്ന് ആടുജീവിതം കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍
ചെയ്തു. അത് പോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്.
കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്, വാസ്തവത്തില്‍ ആടുജീവിതത്തിന്റെ
രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/adujeevitham-300x169.
jpg?resize=1117%2C629&ssl=1)

അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഫോട്ടോസുകളൊന്നും പുറത്ത്
വന്നിട്ടില്ല. ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍
ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിംഗ് മുടങ്ങി അവിടെ സ്റ്റക്കായതിന്
ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ
കാണുമ്പോള്‍ ഞാന്‍ പറഞ്ഞതെല്ലാം തീര്‍ച്ചയാകും എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കൂടി കേട്ടതോടെ ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
