# അലംകൃത കാണുന്ന അച്ഛന്റെ ആദ്യത്തെ ചിത്രമാകും ആടുജീവിതം!!! കാരണം പറഞ്ഞ് പൃഥ്വി

- Link: https://ml.b4blaze.com/film-news/prithviraj-about-daughter-will-see-aadujeevitham-movie
- Published: 2024-03-12T19:19:28+05:30
- Author: Anu

ആരാധകലോകം കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍
മാത്രമാണ് ബാക്കി. ചിത്രത്തിന്റെ ഒാരോ അപ്‌ഡേറ്റുകളും ഹൃദയത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്.
ചിത്രത്തിന്റെ ട്രെയിലറിനും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിനെ
കുറിച്ച് പൃഥ്വി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ ഒരു സിനിമയും മകളെ ഇതുവരെയും കാണിച്ചിട്ടില്ല, പക്ഷേ ആടുജീവിതം അലംകൃതയെ കാണിക്കുമെന്നാണ്
പൃഥ്വി പറയുന്നത്. അലംകൃത കാണുന്ന അച്ഛന്റെ ആദ്യത്തെ ചിത്രമാകും ആടുജീവിതമെന്നാണ് പൃഥ്വി
പറയുന്നത്.
  ‘ഞാന്‍ എന്റെ മകള്‍ക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ
ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി 
പോയി സിനിമ കാണണം എന്നൊക്കെ ഞാന്‍ ആളുകളോട് പറയുമ്പോള്‍ പലരും ചോദിക്കാറുണ്ട് നിങ്ങള്‍
മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അതിനുള്ള ഉത്തരമാണ് പൃഥ്വി
ഇപ്പോള്‍ നല്‍കുന്നത്.  അവള്‍ക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍
അച്ഛനാണ് എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ
ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോള്‍ അവള്‍ക്കു മനസ്സിലാവും അവളുടെ 
അച്ഛന്‍ ഒരു ആക്ടര്‍ ആണെന്നും, ഒരു ആകടര്‍ എന്നാല്‍ എന്താണെന്നും അവള്‍ക്ക് മനസ്സിലാകുമെന്നും
പൃഥ്വി പറയുന്നു.
