# എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്, ‘ആ രം​ഗങ്ങൾ ഇപ്പോൾ എടുക്കാനാവില്ല’; വെളിപ്പെടുത്തി പൃഥ്വി

- Link: https://ml.b4blaze.com/film-news/prithviraj-about-empuraan
- Published: 2023-12-18T22:49:09+05:30
- Author: Gargi

പൃഥ്വിരാജും മോഹ​ൻലാലും വീണ്ടും ഒന്നിക്കുന്ന എമ്പുരാന്റെ ഷൂട്ടിം​ഗ് തുടങ്ങിയതിന്റെ
ആവേശത്തിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ വിവരങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.
വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു.
ആവശ്യത്തിന് വിശ്രമം എടുത്ത ശേഷം സംവിധായകൻ എന്ന നിലയിൽ തന്റെ മൂന്നാമത്തെ സിനിമയുടെ
ചിത്രീകരണത്തിന് പൃഥ്വി തുടക്കമിടുകയായിരുന്നു.

എന്നാൽ, തന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നാണ് ഇപ്പോൾ താരം പറയുന്നത്. തനിക്ക്
നിലവിൽ വലിയ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കി. ലൂസിഫറിൽ
സയിദ് മസൂദായി എത്തിയ പൃഥ്വിരാജിന് എമ്പുരാനിലും നിറയെ ആക്ഷൻ രം​ഗങ്ങളുണ്ട്. എമ്പുരാനിലും
സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കിൽ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ.
അതുകൊണ്ട് താൻ ഉൾപ്പെടുന്ന അത്തരം രംഗങ്ങൾ അപ്പോൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും
പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/empuran1.jpg?resize
=1022%2C620&ssl=1)

‘ലൂസിഫറി’ലെ സ്റ്റണ്ട് തരം​ഗമായി മാറിയിരുന്നു. ലൂസിഫറി’ന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ
സിൽവ തന്നെയാണ് എമ്പുരാനിലുമുള്ളത്. ഛായാഗ്രാഹണം സുജിത്ത് വാസുദേവാണ്. തിരക്കഥ മുരളി
ഗോപിയും. പൃഥ്വിരാജിന്റേതായി സലാർ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. 
പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജിന്റെ കഥാപാത്രവും നിർണായകമാണ്. പ്രശാന്ത് നീലിനൊപ്പം
പ്രഭാസും പൃഥ്വിരാജുമെത്തുന്നതിനാൽ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
