# ബ്ലാക്ക് ആൻഡ്  ഗോൾഡിൽ മിന്നിത്തിളങ്ങി പൃഥ്വിരാജും സുപ്രിയ മേനോനും

- Link: https://ml.b4blaze.com/film-news/prithviraj-and-supriya-menon-new-pic-viral
- Published: 2022-11-21T12:08:35+05:30
- Author: Ajay

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെപ്പോലെ തന്നെ പ്രിയപ്പെട്ടയാളാണ്
താരത്തിന്റെ ഭാര്യയും നിർമ്മാതാവുമായ അസുപ്രിയ മേനോൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇരുവരും
ഒന്നിച്ചുള്ള ചിത്രം വൈറലായി മാറിയിരിക്കുകയാണ്.ഇരുവരും അതി മനോഹരമായിരിക്കുന്നുണ്ട്
എന്നാണ് ആരാധകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/pritvi-s1.jpg?resize
=1280%2C720&ssl=1)

ബ്ലാക്ക് ആൻഡ് ബ്ലാക്ക് പേന്റ്‌സും ഷേർട്ടുമായാണ് പൃഥ്വിരാജിന്റെ വേഷം എന്നാൽ വൺ ഷോൾഡർ
ഗോൾഡൻ സ്ലിറ്റ് ഗൗണിൽ അതീവ സുന്ദരിയാണ് സുപ്രിയ മേനോൻ. ചിത്രത്തിന് ഒരു റോക്കി ഭായ്
എഫക്ട് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. കെ.ജി.എഫിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകീകരിച്ചത്
പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/supriya.jpg?resize
=1280%2C720&ssl=1)

അതേ സമയം ക്രിസ്മസിൻ പൃഥ്വിരാജിന്റെ രണ്ട് സിനിമകളാണ് പ്രദർശനത്തിനെത്തുന്നത് .ഷാജി
കൈലാസിന്റെ കാപ്പയും അൽഫോൺസ് പുത്രന്റെ ഗോൾഡും. കാപ്പയിൽ കൊട്ട മധു എന്ന കഥാപാത്രമായാണ്
പൃഥ്വിരാജ് എത്തുന്നത് സിനിമയിലെ അപർണബാലമുരളിയാണ് നായിക. ആസിഫ് അലിയും അന്നവെന്നും
പ്രധാന വേഷത്തിൽ എത്തുന്നു. ഗോൾഡിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് താരത്തിന്റെ
നായികയായി എത്തുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച ഗോൾഡ് സങ്കോതിക പ്രശ്‌നങ്ങളാൽ റിലീസ്
മാറ്റുകയായിരുന്നു
