# കിയാര സിദ്ധാർഥ് വിവാഹത്തിൽ തിളങ്ങി പൃഥ്വിരാജും സുപ്രിയയും!!

- Link: https://ml.b4blaze.com/film-news/prithviraj-and-supriya-star-in-kiara-siddharths-wedding
- Published: 2023-02-10T10:00:21+05:30
- Author: Ajay

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും കഴിഞ്ഞദിവസമാണ് വിവാഹിതരായത്.
ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും.
താരവിവാഹത്തിൽ പങ്കെടുത്ത ഇരുവരുടേയും ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി 
മാറിയിരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/kiyara-21.jpg?resize
=1280%2C720&ssl=1)

സുപ്രിയയാണ് കരൺ ജോഹറിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
വെളുത്ത ഷർവാണി ധരിച്ച് പൃഥ്വിരാജും ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു സുപ്രിയയുടെ
വേഷം. ഫോട്ടോയിൽ ഇരുവരും അതിമനോഹരമായിട്ടുണ്ട്.രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി 
നാലുമുതലായിരുന്നു സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/kiyara-m.jpg?resize
=1280%2C720&ssl=1)

സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും
മാത്രമാണ് പങ്കെടുത്തത്.ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ
പങ്കുവെച്ചിരുന്നു..’മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ
കൂടെയുണ്ടാകണം’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ.ആലിയ ഭട്ട്,കത്രീന കൈഫ്, വിക്കി
കൗശൽ,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നിരുന്നു.2020 ൽ 
പുറത്തിറങ്ങിയ ‘ഷെർഷ’ എന്ന ചിത്രത്തിലാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ആദ്യമായി
ഒന്നിച്ച് അഭിനയിച്ചത്.

> Latest !! [#PrithvirajSukumaran](https://twitter.com/hashtag/PrithvirajSukumaran?src=hash&ref_src=twsrc%5Etfw)
> [#SupriyaMenon](https://twitter.com/hashtag/SupriyaMenon?src=hash&ref_src=twsrc%5Etfw)
> [#KaranJohar](https://twitter.com/hashtag/KaranJohar?src=hash&ref_src=twsrc%5Etfw)!!!
> [pic.twitter.com/1Ta0DWabgg](https://t.co/1Ta0DWabgg)
> — ???????????????? (@SufidulQuerist) [February 9, 2023](https://twitter.com/SufidulQuerist/status/1623532094709448704?ref_src=twsrc%5Etfw)
