# അജിത്തിനെയും ശാലിനിയെയും കുറിച്ച്‌ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ്

- Link: https://ml.b4blaze.com/film-news/prithviraj-apologizes-for-bad-publicity-about-ajith-and-shalini
- Published: 2020-07-11T10:22:54+05:30
- Author: Rahul

താരദമ്പതികൾ അജിത്തിനെയും ശാലിനിയെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതിൽ ഏറെ വിമർശങ്ങൾ
നേരിട്ട ആളാണ് പൃഥ്വിരാജ് എന്ന ബബ്ലു, അജിത് നായകനായി എത്തിയ അവള്‍ വരുവാലാ എന്ന ചിത്രത്തിൽ
പൃഥ്വിരാജ് വില്ലൻ വേഷം ചെയ്തിരുന്നു.  ആ സമയത്ത് പൃഥ്വിരാജ് അജിത്തിനെതിരെ മോശം പരാമർശങ്ങൾ
നടത്തിയിരുന്നു, എന്നാൽ തനിക്ക് അന്ന് അബന്ധം പറ്റിയതാണെന്നും അജിത്ത് വളരെ നല്ല വ്യക്തി
ആണെന്നും പൃഥ്വിരാജ് ഇപ്പോൾ വ്യതമാക്കുന്നു. ലോക്ക് ഡൗണിനു മുൻപ് നടന്ന ഒരു സംഭവം പറഞ്ഞാണ്
അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്.

![bablu prithweeraj](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
bablu-prithweeraj.jpeg?resize=800%2C448&ssl=1)

ലോക്ഡൗണിന് മുമ്ബു ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു പൃഥ്വിരാജ്, അവിടെ
ശാലിനിയും മകളും ഭക്ഷണം കഴിക്കുവാൻ എത്തിയിരുന്നു. ശാലിനിക്കൊപ്പം അഭിനയിച്ചട്ടില്ലാത്തതിനാൽ
ശാലിനിയെ പോയി കാണുവാൻ പൃഥ്വിരാജ് മടിച്ചു. മൂന്നു തവണ ഈ സംഭവം ഉണ്ടായി, എന്നാൽ മൂന്നാമത്തെ
തവണ ഹോട്ടലിലെ മാനേജർ പൃഥ്വിരാജിന്റെ നമ്പർ വാങ്ങുകയും ശാലിനിക്ക് നൽകുകയും ചെയ്തു.
അന്ന് വൈകിട്ട് ശാലിനി പൃഥ്വിരാജിനെ വിളിച്ചു. ഹോട്ടലിൽ വെച്ച് കണ്ടിട്ട് അടുത്ത് വന്നു
സംസാരിക്കാത്തതിൽ മാപ്പും ചോദിച്ചു.

![Ajith gives surprise to Shalini](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/Screenshot_2-3.jpg?resize=467%2C486&ssl=1)

ഹോട്ടലിൽ വെച്ച് പൃഥ്വിരാജിനെ കണ്ട കാര്യവും സംസാരിക്കാത്തതും ശാലിനി അജിത്തിനോട് പറ‍ഞ്ഞിരുന്നു.
അത് അജിത്തിനെ വല്ലാതെ അസ്വസ്ഥൻ ആക്കിയിരുന്നു, പൃഥ്വിരാജ് മുതിര്‍ന്ന നടനാണെെന്നും
തന്റെ സുഹൃത്തും സ്കൂള്‍ സീനിയറുമാണെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്നും അജിത്ത്
ശാലിനിയോട് ആവിഷയപ്പെട്ടു. ഈ സംഭവം അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യവും അദ്ദേഹത്തിന്റെ
മാന്യതയുമാണ് കാണിക്കുന്നത് എന്നും ഒരിക്കലും അങ്ങനെ കരുതേണ്ട ആവിശ്യം അദ്ദേഹത്തിന്
ഇല്ല എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു, അന്ന് അവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിൽ
പൃഥ്വിരാജ് മാപ്പും ചോദിച്ചു.
