# പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു, ഷൂട്ടിങ് സംഘത്തിൽ ഉള്ള മുഴുവൻ പേരും ക്വാറന്റൈനിൽ!

- Link: https://ml.b4blaze.com/film-news/prithviraj-confirm-covid-19
- Published: 2020-10-20T12:28:31+05:30
- Author: Rahul

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് കോവിഡ്
സ്ഥിരീകരിച്ചത്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ സംവിധായകൻ
ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിങ് സംഘത്തിൽ ഉള്ള
മുഴുവൻ പേരും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് ആണ്
ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി
നിർത്തിവെച്ചു. ⌊Prithviraj Productions, hands-on social media⌉
 നേ​ര​ത്തെ ആ​ട് ജീ​
വി​തം സി​നി​മ​യു​ടെ ഷൂ​ട്ടി​ന് ശേ​ഷം ജോ​ര്‍​ദാ​നി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​
യ പൃ​ഥ്വി കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​യി​രു​ന്നു. എന്നാൽ അന്ന് താരത്തിന് നെഗറ്റീവ്
ആയിരുന്നു. സംവിധായകൻ ബ്ലെസി ഉൾപ്പടെ ഒരു സംഘം ആയിരുന്നു ലോക്ക് ഡൗൺ കാലത്ത് ജോർദാനിൽ
കുടുങ്ങി മാസങ്ങൾ കഴിഞ്ഞു തിരികെ കേരളത്തിൽ എത്തിയത്. അന്ന് നടത്തിയ പരിശോധനയിൽ നെഗറ്റീവ്
ആയിരുന്നു ഫലം. ⌊Prithviraj Productions, hands-on social media⌉ ഇപ്പോൾ എങ്ങനെയാണ്
വൈറസ് ബാധ ഉണ്ടായതെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ
ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.
