# മോഹൻലാലിന്റെയും പൃഥ്വിയുടെയും സ്വന്തം മണ്ണിലേക്ക് എമ്പുരാൻ എത്തി! പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് സംവിധായകൻ

- Link: https://ml.b4blaze.com/film-news/prithviraj-empuran-updation
- Published: 2024-04-18T20:34:19+05:30
- Author: Ajay

രാജ്യത്തെ തന്നെ വീണ്ടും അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഏറ്റവും വലിയ
പ്രതീക്ഷകളിലൊന്നാണ് എമ്പുരാൻ. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ളത്
തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരമാണ്
പുറത്ത് വരുന്നത്.

>  
> View this post on Instagram
>  
> [A post shared by Prithviraj Sukumaran (@therealprithvi)](https://www.instagram.com/p/C53w4EwyQzz/?utm_source=ig_embed&utm_campaign=loading)

എമ്പുരാന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിലായിരിക്കും എന്നതാണ് പുതിയ അപ്ഡേറ്റ്. തന്റെ
സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തന്റെ ചിത്രവും പൃഥ്വി
പങ്കുവെച്ചു.

നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ
ഉണ്ടായിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും
എമ്പുരാന്റെ ഭാ​ഗമാകുന്നുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ്
ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.
