# ഡബിൾ മോഹനനായി കിടിലൻ മേക്കോവറിൽ പൃഥ്വിരാജ്; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/prithviraj-in-a-cool-makeover-as-double-mohan-watch-the-making-video-of-vilayat-buddha
- Published: 2023-01-08T09:01:58+05:30
- Author: Ajay

കൊട്ട മധുവായി പ്രേക്ഷക ഹൃദയം കിഴടക്കിയ പൃഥ്വിരാജ് ഡബിൾ മോഹനായി തിളങ്ങാൻ ഒരുങ്ങുകയാണ്.
കാപ്പയ്ക്ക് ശേഷം പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് വിലായത്ത് ബുദ്ധ.
ചിത്രത്തിൽ പൃഥ്വിരാജ് ചന്ദനക്കൊള്ളകടത്തുക്കാരനായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ്
അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/budha-5.jpg?resize
=1280%2C720&ssl=1)

വിലായത്ത് ബുദ്ധ ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്. ഇപ്പോഴിതാ
സിനിമ ചിത്രീകരണത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിലായത്ത് ബുദ്ധയുടെ
അണിയറപ്രവർത്തകർ. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അണിയറക്കാർ പുറത്തുവിട്ടത്. 
സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം മറയൂരിലാണ്
നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/vilayath-b.jpg?resize
=1280%2C720&ssl=1)

എഴുത്തുകാരനായ ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഉർവശി തീയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമിക്കുന്നത്. പകയും
പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന വിലായത്ത് ബുദ്ധ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണ്.
പ്രിയംവദ നായികയാവുന്ന ചിത്രത്തിൽ കോട്ടയം രമേഷ് ,അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം
തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.അരവിന്ദ് കശ്യപാണ് സിനിമയുടെ ഛായഗ്രഹകൻ.
