# “പൃഥ്വിരാജ് തീവ്രവാദത്തെ കുറിച്ച് പറഞ്ഞെന്ന തമ്പ്‌നെയില്‍ വെക്കും”..!! അവതാരകയെ തേച്ചൊട്ടിച്ച് നടന്‍..!!

- Link: https://ml.b4blaze.com/film-news/prithviraj-in-jana-gana-mana-movie-promotion
- Published: 2022-04-02T11:45:41+05:30
- Author: Rahul

പൃഥ്വിരാജിനെയും സുരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ആന്റണി സംവിധാനം ചെയ്തിരിക്കുന്ന
ഏറ്റവും പുതിയ സിനിമയാണ് ജന ഗണ മന. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന പൃഥ്വിരാജിനോട്
പരിപാടിയില്‍ വെച്ച് അവതാരിക ചോദിച്ച ചോദ്യവും അതിന് നടന്‍ നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍
മീഡിയയില്‍ വലിയ ചര്‍ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/prithviraj-1-252x300.
jpg?resize=1084%2C1291&ssl=1)

സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്ന
രീതിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ച അവതാരികയോട് വളരെ കര്‍ക്കശമായ
രീതിയിലും എന്നാല്‍ വളരെ പക്വതയോടെയും ആണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്. ഈ ചോദ്യത്തിനുള്ള
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു..’എങ്ങനെയാണ് ഈ വിഷയം നമ്മള്‍ സംസാരിക്കുന്ന
സിനിമയുമായി, ജന ഗണ മനയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍,
നിങ്ങളുടെ ചാനലിന്റെ തമ്പ്‌നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ്
തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ തലക്കെട്ട്… ഉറപ്പായിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/prithviraj-89-300x169.
jpg?resize=1142%2C643&ssl=1)

അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ പ്രമോഷന്റെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും
തമ്പ്‌നെയിലും ഡിസ്‌ക്രിപ്ഷനും. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍
നിങ്ങള്‍ക്ക് ആ ക്ലിക്ക്‌ബൈറ്റ് തരണം. നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്‌മെന്റ്
ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jana-gana-mana-3-
206x300.jpg?resize=1136%2C1655&ssl=1)

ഇല്ലല്ലോ… എന്നായിരുന്നു പൃഥ്വി ചോദിച്ചത്. സംശയം കൊണ്ട് ചോദിച്ചതാണെന്ന് അവതാരിക വീണ്ടും
പറഞ്ഞപ്പോള്‍ ഇപ്പോള്‍ സംശയം മാറിയില്ലേ എന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട്.

 
