# സംവൃതയുമായി പ്രണയത്തില്‍, പൃഥിരാജിന്റെ മറുപടി ഇങ്ങനെ

- Link: https://ml.b4blaze.com/film-news/prithviraj-love-with-samvrita
- Published: 2021-11-09T11:47:15+05:30
- Author: Rahul

നടന്‍, സംവിധായകന്‍, ഗായകന്‍ , നിര്‍മാതാവ് എന്നീ വിവിധ റോളുകളില്‍ തിളങ്ങിയ താരമാണ്
പൃഥ്വിരാജ്. രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരിയിലാണ്
പൃഥ്വിരാജ് ആദ്യം അഭിനയിച്ചതെങ്കിലും രഞ്ജിത്തിന്റെ നന്ദനമാണ് ആദ്യം ഇറങ്ങിയ ചിത്രം.
കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പിന്നീട് വിമര്‍ശകരെ
പോലും ആരാധകരാക്കുന്ന കാഴ്ചയാണ് കണ്ടത്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ താരരാജാക്കന്‍മാരായ
മോഹന്‍ലാലിനും മമ്മൂട്ടിക്കും താഴെ താരമൂല്യമുള്ള നടനാകാന്‍ പൃഥ്വിരാജിന് സാധിച്ചു.
അതേ സമയത്ത് തന്നെയാണ് പൃഥ്വിരാജ് ചില ഗോസിപ്പ് കോളങ്ങളിലും നിറയുന്നത്.

 കുറച്ച് നാളുകള്‍ക്ക് മുന്‍പ് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സൂപ്പര്‍ നടിായായിരുന്നു
സംവൃത സുനില്‍. ലാല്‍ജോസിന്റെ ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സിനിമാലോകത്തേക്കെത്തിയത്.
തുടക്കകാലത്ത് കൈനിറയെ സിനിമകള്‍ കിട്ടിയിട്ടും ഒന്നു പിന്നോക്കം നിന്ന താരം തന്റെ 
അഭിനയ ജീവിതത്തിന്റെ മൂന്നാം വര്‍ഷം മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളുമായി സൂപ്പര്‍
നായികയായി മാറി.പൃഥ്വിരാജിന് ഒപ്പം സൂപ്പര്‍ വിജയങ്ങളായി ചിത്രത്തില്‍ നായകയായി സംവൃതയുമെത്തി.
ഇതോടെ സംവൃതയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നും
ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. അതിനെ കുറിച്ച് പൃഥ്വിരാജ് മറുപടിയും നല്‍കിയിരുന്നു.

**പൃഥ്വിയുടെ വാക്കുകള്‍,** താനും സംവൃതയും നല്ല സുഹൃത്തുക്കളാണ്. സംവൃതയായിട്ട് മാത്രമല്ല
അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്‍, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ
നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഞങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍
കേട്ട് താനും സംവൃതയും ചിരിക്കാറുണ്ട്. സംവൃതയുടെ വീട്ടില്‍ പോയിരുന്നു. സംവൃതയുടെ 
വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്.
ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നത്.
