# മെര്‍സിഡീസ് AMG 63 ലക്ഷ്വറി എസ്യുവി സ്വന്തമാക്കി പൃഥ്വിരാജ്!!

- Link: https://ml.b4blaze.com/film-news/prithviraj-new-mercedes-amg-g633
- Published: 2022-10-26T16:36:04+05:30
- Author: Anu

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വാഹന കലക്ഷനുള്ള യുവതാരങ്ങളില്‍ ഒരാളാണ് നടനും സംവിധായകനും
നിര്‍മാതാവുമായ പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ ലംബോര്‍ഗിനി സ്വന്തമാക്കിയത് താരമാണ്.
അടുത്തിടെ താരം ഹുറാകാന്‍ വിറ്റ് ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ
നിരവധി താരങ്ങള്‍ മെര്‍സിഡീസിന്റെ ഈ ജി-വാഗണ്‍ എസ്യുവി ഉപയോഗിക്കുന്നുണ്ട്. മലയാളത്തില്‍
തന്നെ ദുല്‍ഖര്‍ സല്‍മാന് ഇതിനോടകം തന്നെ മെര്‍സിഡീസ് AMG G63 എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ പുതിയൊരു ആഡംബര എസ്.യു.വി. കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി. ജര്‍മന്‍
ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ ജി63 എ.എം.ജിയാണ് അദ്ദേഹം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പര്‍, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ നിരവധി
കാറുകള്‍ പൃഥ്വിരാജിന്റെ ഗാരേജിലുണ്ട്.
  എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്‌യുവി
പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് താരം പുതിയ
വാഹനം വാങ്ങിയത്. ലംബോര്‍ഗിനി ഉറുസും റോയല്‍ ഡ്രൈവില്‍ നിന്നായിരുന്നു പൃഥ്വിരാജ് സ്വന്തമാക്കിയത്.

ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപ വില വരുന്ന വാഹനമാണ് മെഴ്സിഡീസിന്റെ ജി63 എ.എം.ജി. 
ബെന്‍സിന്റെ ഏറ്റവും കരുത്തുറ്റ എസ്‌യുവികളിലൊന്നാണ്. 2021 ജനുവരിയില്‍ റജിസ്റ്റര്‍
ചെയ്ത വാഹനമാണ് ജി 63 എഎംജി എന്ന ജി വാഗണ്‍.
  നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ്
വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം
ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.5 സെക്കന്റുകള്‍ മാത്രം
മതി.
