# ലാലേട്ടന്റെ ‘സദയം’കാണുമ്പോൾ ഒരു ആവേശം തോന്നാറില്ല! അദ്ദേഹത്തിന് ആ കഴിവ് വേണ്ടുവോളമുണ്ട്, പൃഥ്വിരാജ്

- Link: https://ml.b4blaze.com/film-news/prithviraj-on-mohanlal
- Published: 2025-01-31T15:37:25+05:30
- Author: Suji

താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാലായിരുന്നുവെന്ന് പറയുകയാണ്
സംവിധായകനും, നടനുമായ പൃഥ്വിരാജ്.മോഹൻലാലിന് കുറിച്ചു പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ്
ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്ലോമോഷന്‍ എന്‍ട്രി
സ്‌ക്രീനുകളെ തീപിടിപ്പിക്കാന്‍ സാധിച്ചത് ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ടാണ്.
അതേ മോഹന്‍ലാലിനെ സദയം എന്ന സിനിമ കാണുമ്പോള്‍ കാണാന്‍ സാധിക്കില്ല, ആ സിനിമയിലെ കഥാപാത്രത്തെ
കാണുമ്പോള്‍ ഭയം തോന്നു൦  പൃഥ്വിരാജ് പറഞ്ഞു.

![](https://i0.wp.com/images.ottplay.com/articles/2022q1/Sadayam_A_haunting__OTTplay_features_cover_image_1_802.
jpeg?ssl=1)

കഥാപാത്രത്തെ തന്നിലേക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് അത്തരത്തില്‍ സംഭവിക്കുന്നത്,
മോഹന്‍ലാല്‍ എന്ന നടന് ആ കഴിവ് വേണ്ടുവോളം ഉണ്ട് പൃഥ്വിരാജ് പറയുന്നു. ഒരേസമയം സൂപ്പര്‍സ്റ്റാര്‍
പരിവേഷങ്ങളോടെ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കു൦. അത്തരത്തില്‍ ലെജന്‍ഡറിയായിട്ടുള്ള
ഒരുപാട് നടന്മാരാല്‍ ബ്ലെസ്ഡ് ആണ് മലയാളം ഇന്‍ഡസ്ട്രി, അത്തരം നടന്മാരെ സംവിധാനം ചെയ്യുക
എന്നത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

![](https://i0.wp.com/images.ottplay.com/images/mohanlal-and-prithviraj-38.jpg?ssl
=1)

ലൂസിഫറില്‍ ആ ബാരിക്കേഡുകള്‍ നീങ്ങുമ്പോള്‍ സ്ലോമോഷനില്‍ നടന്നുവരുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെ
കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ട്
മോഹന്‍ലാല്‍ എന്ന നടന്‍ അതിനെ അങ്ങനെ അവതരിപ്പിച്ചു പൃഥ്വിരാജ് പറഞ്ഞു.

![](https://i0.wp.com/images.filmibeat.com/img/2022/06/mohanlal-prithviraj-sukumaran-
kaduva-1655615944.jpg?ssl=1)
